ചാരിറ്റി കൺസോൾ സർവീസുകളുടെ ട്രാൻസ്ഫർ: മാനേജ്‌മെന്റിന്റെ ചർച്ചകൾ തുടരുന്നതായി റിപ്പോർട്ട്

അഡ്വ.സിബി സെബാസ്റ്റിയൻ

ഡബ്ലിൻ: ഗുരുതരമായ ആരോപണങ്ങളിൽ കുടുങ്ങി ചീഫ് എക്‌സിക്യുട്ടീവ് ഓഫിസർക്കു പോലും രാജി വയ്‌ക്കേണ്ടി വന്ന ചാരിറ്റി കൺസോളിൽ ട്രാൻസ്ഫറിനൊരുങ്ങി പുതിയ കമ്മി്റ്റി. പുതിയ താല്കാലിക ചീഫ് എക്‌സിക്യുട്ടീവ് ഓഫിസർ ഡേവിഡ് ഹാളിന്റെ നേതൃത്വത്തിലാണ് ആത്മഹത്യാ കൺസോളിൽ വൻ അഴിച്ചു പണിയ്ക്കു അധികൃതർ ഇപ്പോൾ ഒരുങ്ങുന്നത്. ആത്മഹത്യാ കൺസോളിന്റെ ഏറെ അടുപ്പക്കാരായ ആളുകളുടെ വിശദാംശങ്ങൾ ശേഖരിച്ച ശേഷം മുൻപ് അഴിമതിയിൽ ആരോപണ വിധേയരായവരെ എല്ലാം പുറത്താക്കാനുള്ള നീക്കമാണ് ഇപ്പോൾ നടത്തുന്നത്.
ഇപ്പോൾ ഗുരുതരമായ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ കൺസോളിന്റെ ആദ്യത്തെ രൂപീകരണ കാലത്തുണ്ടായിരുന്ന ലക്ഷ്യങ്ങൾ നേടുന്ന രീതിയിൽ കാര്യങ്ങൾ പരിഗണിക്കണമെന്ന നിർദേശമാണ് ഇപ്പോൾ ഉയർന്നിരുന്നത്. ഈ സാഹചര്യത്തിൽ ചാരിറ്റി കൺസോൾ ലക്ഷ്യമിടുന്ന സേവനങ്ങൾ മറ്റൊരു ഓർഗനൈസേഷൻ സെക്ടറിലേയ്ക്കു മാറ്റണമെന്നാണ് ഇപ്പോൾ ലക്ഷ്യമിടുന്നതെന്നും വ്യക്തമാകുന്നത്.
സർക്കാരിന്റെ ഫിനാൻഷ്യൽ ഡീലിങ്ങിലും ഗവേർണൻസിലുമുണ്ടായ പ്രശ്‌നങ്ങളാണ് ചാരിറ്റി കൺസോളിൽ ഇപ്പോൾ ഉൾപ്പെടുത്തിരിയിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ കൺസോളിന്റെ ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top