അഡ്വ.സിബി സെബാസ്റ്റ്യന്‍
ഡബ്ലിൻ: രാജ്യത്ത് ചൈൽഡ് ബൈനഫിറ്റ് നടപ്പാക്കുന്നതിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു 12 ശതമാനത്തിന്റെ വർധനവുണ്ടായതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം 836 യൂറോയാണ് ഒരു കുട്ടിക്കു ചൈൽഡ് ബൈനഫിറ്റ് ഇനത്തിൽ സർക്കാർ അനുവദിച്ചിരുന്നത്. ഇത് മുൻ വർഷത്തെ അപേക്ഷിച്ചു 12 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തുന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
2016 ൽ ശരാശരി ഒരു കുട്ടിക്കു 546 യൂറോ ലഭിക്കുന്ന രീതിയിലാണ് ചൈൽഡ് ബൈനഫിറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഇത ശരാശരി 543 യൂറോയായിരുന്നു.
രാജ്യത്തെ നാലിൽ ഒരാളോ, 22 ശതമാനത്തിലധികം കുട്ടികളോ ശരാശരി 800 യൂറോ വരെ ഈ വർഷം ചൈൽഡ് ബെനഫിറ്റ് സ്വന്തമാക്കിയിട്ടുണ്ടെന്നും ഉൾസ്റ്റർബാങ്ക് കമ്മ്യൂൺ സർവേ ഫലങ്ങൾ വ്യക്തമാക്കുന്നു.
2016 ൽ ആൺകുട്ടികൾ സ്വീകരിച്ചിരിക്കുന്ന തുക നാലു ശതമാനം വർധിച്ച് 533 യൂറോയായി ഉയർന്നിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പെൺകുട്ടികളുടെ ബെനഫിറ്റ് ഒരു ശതമാനം വർധിച്ച് 563 യൂറോയായും വർധിച്ചിട്ടുണ്ട്. രാജ്യത്ത് കുട്ടികൾ സ്വീകരിച്ച തുകയുടെ കാര്യത്തിൽ നല്ല നിലയിലുള്ള വർധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും കണക്കുലഞ് വ്യക്തമാക്കുന്നു.