ഡബ്ലിന്‍: താഴ്ന്ന വരുമാനക്കാരായ 25000 പേര്‍ക്ക് കുറഞ്ഞ ചെലവില്‍ ചൈല്‍ഡ് കെയര്‍ സൗകര്യം ഏര്‍പ്പെടുത്തുന്ന പദ്ധതി ഈ ബജറ്റില്‍ ഉള്‍ക്കൊള്ളിക്കും. ബജറ്റില്‍ ഇതിന് അംഗീകാരം ലഭിച്ചാല്‍ 12 വയസില്‍ താഴെയുള്ള എല്ലാ കുട്ടികളുടെയും മാതാപിതാക്കള്‍ക്ക് ചൈല്‍ഡ് കെയറിനായി സബ്‌സിഡി നല്‍കുന്നതിനായി സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്ന പദ്ധതിയുടെ ആദ്യപടിയാകുമിത്. നിലവില്‍ ജോലിയിലേക്കോ പഠനത്തിലേക്കോ തിരികെയെത്താനാഗ്രഹിക്കുന്ന കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന notforproftit childcare നാണ് സര്‍ക്കാര്‍ സബ്‌സിഡി നല്‍കി വരുന്നത്.
ലോക്കല്‍ ഏരിയകളില്‍ കമ്മ്യൂണിറ്റി ചൈല്‍ഡ് കെയര്‍ സബ്‌വെന്‍ഷന്‍ പ്രോഗ്രാം ഇല്ലാത്തതിനാല്‍ അര്‍ഹരായ ലര കുടുംബങ്ങള്‍ക്കും നിലവില്‍ ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ആദ്യഘട്ടത്തില്‍ സ്വകാര്യ ചെല്‍ഡ് കെയര്‍ സര്‍വീസുകള്‍ക്ക് സബാസിഡി നല്‍കുന്ന കാര്യമാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്.
ജോലിക്കാരായ മാതാപിതാക്കള്‍ക്ക് ചൈല്‍ഡ് കെയറിന് സബ്‌സിഡി നല്‍കുന്ന പദ്ധതി ശിശുക്ഷേമവകുപ്പുമന്ത്രി ജയിംസ് റെയ്‌ലിയുടെ ചൈല്‍ഡ് കെയര്‍ നിക്ഷേപത്തിലെ ബ്ലൂപ്രിന്റ് പദ്ധതിയാണ്. യൂറോപ്പിലെ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അയര്‍ലന്‍ഡില്‍ ചൈല്‍ഡ് കെയറിനുള്ള ചെലവ് വളരെ കൂടുതലായതിനാല്‍ ഇത് ഒരു പ്രധാ രാഷ്ട്രീയ പ്രശ്‌നമായി ഉയര്‍ന്നുവന്നിരുന്നു. ഇതേതുടര്‍ന്നാണ് സര്‍ക്കാര്‍ ചൈല്‍ഡ് കെയര്‍ ഗൗരവമായി പരിഗണിക്കാന്‍ തുടങ്ങിയത്.