സ്വന്തം ലേഖകൻ
ഡബ്ലിൻ: സ്‌റ്റേറ്റ് ഫണ്ടഡ് സ്‌കീം പ്രകാരം പ്രവർത്തിക്കുന്ന ചൈൽഡ് കെയർ ജീവനക്കാർക്കു പ്രതിവർഷം 5700 യൂറോയുടെ നേട്ടമുണ്ടാകുന്നതായി റിപ്പോർട്ട്. ഇവരുടെ വാർഷിക വരുമാനം 22.6 ശതമാനം കണ്ടു വർധിക്കുമെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഐറിഷ് കോൺഗ്രസ് ട്രേഡ് യൂണിയനുകൾ തയ്യാറാക്കിയ വാർഷിക റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ചുള്ള വ്യക്തമായ തീരുമാനങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ രാജ്യത്തെ സ്റ്റാഫ് ടേൺ ഓവർ 22.6 ശതമാനം കണ്ട് വർധിക്കുകയും ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുകളിൽ നിന്നു വ്യക്തമാകുന്നു. വെയ്റ്റർമാരുടെയും വെയ്റ്റ്‌റെസ്മാരുടെയും കാര്യത്തിൽ ഇതു സംബന്ധിച്ചുള്ള തീരുമാനം ഉണ്ടാകുമെന്നും റിപ്പോർട്ടുകളിൽ നിന്നു സൂചന ലഭിച്ചിട്ടുണ്ട്.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ ചൈൽഡ് കെയർ ജീവനക്കാരുടെ ജീവിത സാഹചര്യങ്ങളിലും ശമ്പളങ്ങളിലും വർധനവുണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടുകളിൽ നിന്നു വ്യക്തമായിട്ടുണ്ട്. ഇത്തരത്തിൽ രാജ്യത്തെ ഹൈക്വാളിറ്റി വിദ്യാഭ്യാസവും നേരത്തെ തന്നെയുള്ള സുരക്ഷയും ഒരുക്കാൻ തയ്യാറായിട്ടുണ്ട്.