സ്വന്തം ലേഖകൻ
ഡബ്ലിൻ: ചൈൽഡ് പ്രൊട്ടക്ഷൻ ബെനിഫിറ്റുകൾ പിതാവിന്റെ പേരിൽ നൽകാൻ നിയമപരിഷ്‌കരണം നടപ്പാക്കാൻ സർക്കാർ ആലോചിക്കുന്നു. നിലവിൽ മാതാവിന്റെ അക്കൗണ്ടിലേയ്ക്കാണ് ഇപ്പോൾ സർക്കാരിന്റെ ബെനിഫിറ്റുകൾ എത്തുന്നത്. ഇത് പരിഷ്‌കരിച്ചു സർക്കാരിലെ സോഷ്യൽ പ്രൊട്ടക്ഷൻ മന്ത്രാലയം ഏർപ്പെടുത്തിയിരിക്കുന്ന ഫണ്ട് പിതാവിന്റെ പേരിൽ നൽകുന്നതിനാണ് സർക്കാർ ഇപ്പോൾ ആലോചിക്കുന്നതെന്നും സോഷ്യൽ പ്രൊട്ടക്ഷൻ മന്ത്രി ലിയോ വരദാർക്കർ അറിയിച്ചു.
ഇപ്പോൾ ചെൽഡ് പ്രൊട്ടക്ഷൻ ഫണ്ട് ഇനത്തിൽ പ്രതിമാസം കുട്ടികൾക്കു 140 യൂറോയാണ് ലഭിക്കുന്നത്. ഇത് ചില കേസുകളിൽ കുട്ടിയുടെ ഗാർഡിയന്റെ വശമോ, നേരിട്ടു കുട്ടിയുടെ കയ്യിലോ മാതാവിന്റെ കയ്യിലോയാണ് നൽകുന്ന്. എന്നാൽ, പുതിയ നിയമം നിർമിക്കുന്നതിലൂടെ ഇത് പിതാവാന്റെ കൈവശം ഫണ്ട് എത്തുന്നതിനാൽ ഇപ്പോൾ സർക്കാർ ആലോചിക്കുന്നത്.
നിലവിൽ കുട്ടികളുടെ കൈവശം കൊടുക്കുന്ന ഫണ്ടുകൾക്കൊപ്പം പുതിയ ഫണ്ടും നൽകുന്നതിനാണ് ആലോചിക്കുന്നത്. കുട്ടിയുടെ മാതാവിന്റെ കൈവശം ഫണ്ട് നൽകുന്നതു സംബന്ധിച്ചു 2005 ൽ വെൽഫെയർ കൺസോളിഡേഷൻ ആക്ട് അനുസരിച്ചാണ് നിയമം പാസാക്കിയത്. ഇൗ നിമയം പരിഷ്‌കരിക്കുന്നതിനാണ് ഇപ്പോൾ സർക്കാർ ഇപ്പോൾ പുതിയ പരിഷ്‌കാരം നടപ്പാക്കാനൊരുങ്ങുന്നത്.