അബുദാബി : അബുദാബി യില്‍ കാസ്രോട്ടാര്‍ സങ്കടിപ്പിച്ച രാഷ്ട്രീയ
സംവാദം അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്
സെന്ററില്‍ ചൂടേറിയ രാഷ്ട്രീയ
വേദിയായി മാറി ..
‘ കേരളം എങ്ങോട്ട് ‘ എന്ന വിഷയത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പരസ്പരം കൊമ്പു കോര്‍ക്കുകയും കാസര്‍ഗോഡ് ന്റെ വികസന കാര്യത്തില്‍ പരസ്പരം പഴിചാരുന്ന വര്‍ പിന്നോക്ക ജില്ലയുടെ വികസന കാര്യത്തില്‍ ഒന്നിക്കണം എന്ന പൊതു ധാരണയിലുമാനു പിരിഞ്ഞത് . ശ്രോതാക്കളില്‍ നിന്ന് വന്ന ചോദ്യങ്ങള്‍ക്ക് മറുപടിയും നല്‍കി .
സെന്റര്‍ ജനറല്‍ സെക്രട്ടറി അഡ്വ :
കെ വി മുഹമ്മദ് കുഞ്ഞി പരിപാടി ഉല്‍ഘാടനം ചെയ്തു . കാസര്‍ഗോഡ് ജില്ല മുസ്ലിം ലീഗ് മുന്‍ വൈസ് പ്രസിടണ്ട് എ ഹമീദ് ഹാജി , കെ എം സി സി സംസ്ഥാന ട്രഷറര്‍ സമീര്‍ തൃക്കരിപ്പൂര്‍ എന്നിവര്‍ മുഖ്യഥികളായിരുന്നു .
ജില്ലയിലെ വിവിദ സ ങ്കടനകലെ പ്രതിനിധീകരിച്ചു ബാബു രാജ് .(സി പി എം ),വിനയ ചന്ദ്രന്‍ (സി പി ഐ ),പി കെ അഹമ്മദ്,അനീസ് മുഹമ്മദ് (കെ എം സി സി ),ഗഫൂര്‍ ഹാജി (ഐ എം സി സി ),ടി എം ഹസ്സന്‍ (ഇന്ത്യന്‍ കള്‍ച്ചര്‍ സെന്റെര്‍),റഷീദ് കെ വി (ഇ ഐ എഫ് എഫ് ),സാബിര്‍ മാട്ടൂല്‍ (എസ് കെ എസ് എസ് എഫ് ),മെഹര്‍ബാന്‍ കല്ലൂരാവി (യുത്ത് ഇന്ത്യ),സഹീര്‍ (വെല്‍ഫയര്‍ പാര്‍ട്ടി ),സംസ്ഥാന കെ എം സി സി മീഡിയ കണ്‍വീനര്‍ റാഷിദ് ഇടത്തോട് ,സിറാജ് അബുദാബി റിപ്പോര്‍ട്ടര്‍ റാഷിദ് പൂമാടം ,
പി എം ഫാറൂഖ് തുടങ്ങിയവര്‍ സംബന്തിച്ചു. വിഷയം അവതരിപ്പിച്ച് സംവാദം സെഡ് എ മൊഗ്രാല്‍ പരിപാടി നിയന്ത്രിച്ചു .ശമീം ബേക്കല്‍ സ്വാഗതവും മുഹമ്മദ് ആലംപാടി നന്ദിയും പറഞ്ഞു