ദമ്മാം: ഒ ഐ സി സി ഗ്ലോബൽ പ്രസിഡണ്ട് ആയിരുന്ന പത്മശ്രീ.സി കെ മേനോൻറെ സ്മരണാർത്ഥം ദമ്മാം ഒ ഐ സി സി ഏർപ്പെടുത്തിയ പ്രഥമ പത്മശ്രീ.സി കെ മേനോൻ സ്മാര പുരസ്‌ക്കാരം ഒ ഐ സി സി ഗ്ലോബൽ കമ്മിറ്റി വൈസ് പ്രസിഡണ്ടും, കെ പി സി സി നിർവ്വാഹക സമിതിയംഗവുമായ അഹമ്മദ് പുളിക്കലിന്. സി കെ മേനോൻറെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ചാണ് ദമ്മാം ഒ ഐ സി സി പത്മശ്രീ.സി കെ മേനോൻ സ്മാരക പുരസ്ക്കാരം ഏർപ്പെടുത്തിയത്.
നാലര പതിറ്റാണ്ടുകാലത്തെ പ്രവാസ ജീവിതം തുടരുമ്പോഴും, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻറെ ദൈനംദിന കാര്യങ്ങളിൽ സജീവമായി ഇടപെടുന്നതിലും, അതിൻറെ പ്രവാസി പോഷക സംഘടനയായ ഒ ഐ സി സി യെ ശക്തിപ്പെടുത്തുന്നതിലും നൽകിയ സമഗ്രമായ സേവനങ്ങൾക്കാണ് അഹമ്മദ് പുളിക്കലെന്ന വല്യാപ്പുവിനെ ദമ്മാം ഒ ഐ സി സി പ്രഥമ പത്മശ്രീ.സി കെ മേനോൻ പുരസ്കാരത്തിനായ് തെരഞ്ഞെടുത്തതെന്ന് പ്രസിഡണ്ട് ബിജു കല്ലുമല അറിയിച്ചു.
ദമ്മാം ഒ ഐ സി സി യുടെ കോർ കമ്മിറ്റി യോഗത്തിലാണ് പത്മശ്രീ.സി കെ മേനോൻറെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ഈ പുരസ്കാരം അഹമ്മദ് പുളിക്കലിന് നൽകുവാൻ തീരുമാനിച്ചത്. പ്രസിഡണ്ട് ബിജു കല്ലുമല അദ്ധ്യക്ഷത വഹിച്ചു. ഹനീഫ് റാവുത്തർ, ചന്ദ്രമോഹൻ, അഷറഫ് മുവാറ്റുപുഴ, ശിഹാബ് കായംകുളം, ഷംസു കൊല്ലം, റഷീദ് ഇയ്യാൽ, അബ്ദുൽ ഖരീം, നിസാർ മാന്നാർ, രാധികാ ശ്യാം പ്രകാശ്, ബുർഹാൻ ലബ്ബ, തോമസ് തൈപ്പറമ്പിൽ, ബിനു പുരുഷോത്തമൻ, നിഷാദ് കുഞ്ചു, ഇ.എം.ഷാജി, ശ്യാം പ്രകാശ്, അബ്ദുൽ ഗഫൂർ, അസ്‌ലം ഫെറോക്ക്, മുസ്‌തഫാ നണിയൂർ നമ്പ്രം, വിൽസൺ തടത്തിൽ, ഗംഗൻ വള്ളിയോട്ട്, വിൽസൺ ജോസഫ്, ഗോപാലകൃഷ്‌ണൻ, സക്കീർ പറമ്പിൽ, ഷാഫി കുദിർ, അയിഷാ സജൂബ്, ഡെന്നിസ് മണിമല, അബ്രഹാം തോമസ്, അബ്ദുൽ റഹുമാൻ, മുകേഷ്, നജീബ് വക്കം തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഇ കെ സലിം സ്വാഗതവും, ട്രഷറർ നന്ദിയും പറഞ്ഞു.