ഡബ്ലിന്‍: തണുപ്പുകാലത്ത് ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി വിഭാഗത്തിലെ അവസ്ഥ കൂടുതല്‍ വഷളാകുമെന്ന് ഐറിഷ് ഹോസ്പിറ്റല്‍ കണ്‍സള്‍ട്ടന്റ്‌സ് അസോസിയേഷന്‍ മുന്നറിയിപ്പുനല്‍കി. ഇന്ന് തുള്ളാമോറിലെ വാര്‍ഷിക സമ്മേളനത്തില്‍ ആരോഗ്യമന്ത്രി ലിയോ വരേദ്കറുമായി കൂടിക്കാഴ്ച നടത്തും. വിഭാഗത്തിലെ തിരക്കും അമിതജോലിഭാരവും വെയ്റ്റിംഗ് ലിസ്റ്റിലെ രോഗികളുടെ ബാഹുല്യവും കൂടതല്‍ കൂടുതല്‍ ബുദ്ധിമുട്ടിലാക്കുന്നുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
തണുപ്പുകാലത്തെ എമര്‍ജന്‍സി വിഭാഗത്തിലെ പ്രശ്‌നങ്ങളെക്കുറിച്ച് എല്ലാ ഡോക്ടര്‍മാരും ആശങ്കാകുലരാണെന്ന് പ്രസിഡന്റ് ഡോ.ജെറാള്‍ഡ് ക്രോട്ടി പറഞ്ഞു. അതിദ്രുതം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു പ്രതിസന്ധിയുടെ മധ്യത്തിലാണ് തങ്ങളെന്നും കഴിഞ്ഞവര്‍ഷത്തേക്കാള്‍ കൂടുതല്‍ രോഗികള്‍ ട്രോളിയിലും വെയ്റ്റിംഗ ലിസ്റ്റിലുമായി ഈ വര്‍ഷമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് എല്ലാ ഡോക്ടര്‍മാരും കരുതുന്നുണ്ടെന്ന് ഡോ.കോട്ടി പറഞ്ഞു. ഉടന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ തണുപ്പുകാലത്ത് വലിയ പ്രതിസന്ധിയായിരിക്കു നേരിടേണ്ടിവരികയെന്നും അദ്ദേഹം വ്യക്തമാക്കി.