
അഡ്വ.സിബി സെബാസ്റ്റിയൻ
ഡബ്ലിൻ: രാജ്യത്ത് ആത്മഹത്യാ കൺസോളുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ സ്ഥാപകൻ പോൾ കെല്ലിയെ 2011 ൽ തന്നെ എച്ച്എസ്ഇ അധികൃതർ ചോദ്യം ചെയ്തിരുന്നതായി റിപ്പോർട്ട്. ഇതു സംബന്ധിച്ചു ഒരു ആശുപത്രിയിലെ ഡോക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്ന് പോൾ കെല്ലിയെ എച്ച്എസ്ഇ ചോദ്യം ചെയ്തി വിട്ടയച്ചത്.
ഫൈൻ ഗായേലിന്റെ ഡെപ്യൂട്ടി ലീഡർ ജെയിംസ് റിയലിയും ആരോഗ്യ മന്ത്രിയും ചേർന്നുള്ള സംഘമാണ് കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കിയത്. ഇതേ തുടർന്നാണ് 2011 ൽ ഇവരുടെ നേതൃത്വത്തിലുള്ള സംഘം ആത്മഹത്യാ കൺസോളിൽ ലക്ഷ്യമിട്ടിരിക്കുകയാണെന്നു വ്യക്തമാക്കുന്നത്.
പോൾ കെല്ലിയുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഇപ്പോൾ ഇദ്ദേഹത്തിന്റെ മുൻ ഇടപാടുകളെല്ലാം പരിശോധനാ വിധേയമാക്കേണ്ടതുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. ഇതേ തുടർന്നു എച്ച്എസ്ഇ വിശദമായ അന്വേഷണം നടത്തി ആവശ്യമെങ്കിൽ നടപടികൾ ശക്തമാക്കണമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഇപ്പോൾ സർക്കാർ തലത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.