സ്വന്തം ലേഖകന്‍
ഡബ്ലിന്‍: ആത്മഹത്യ പ്രതിരോധ കണ്‍സോളിന്റെ പ്രവര്‍ത്തനങ്ങളിലെ അഴിമതിയെപ്പറ്റിയുള്ള അന്വേഷണത്തിന്റെ ഭാഗമായി ഹെല്‍ത്ത് സര്‍വീസ് എക്‌സിക്യുട്ടീവ് അധികൃതരില്‍ നിന്നു തെളിവെടുക്കും. ഇതിന്റെ ഭാഗമായി എച്ച്എസ്ഇയോടെ ഹാജരാകാന്‍ പബ്ലിക്ക്‌സ് അക്കൗണ്ട്‌സ് കമ്മിറ്റി അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം ലിക്വിഡേറ്ററിനെ ചാരിറ്റി കണ്‍സോള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായി ഹൈക്കോടതി നിയോഗിച്ചിരുന്നു. ഇതേ തുടര്‍ന്നു കഴിഞ്ഞ ദിവസം ഇവരുടെ ആസ്ഥികളുടെ പരിശോധന ആരംഭിച്ചിട്ടുമുണ്ട്. ആസ്ഥികള്‍ പരിശോധിച്ചു കൃത്യമായ കണക്കെടുപ്പു നടത്തണമെന്നും അധികൃതര്‍ കൃത്യമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഡയറക്ടര്‍ ജനറല്‍ ഓഫ് എച്ച്എസ്ഇ ടോണി ഒ ബ്രിയാന്‍ പബ്ലിക്ക്‌സ് അക്കൗണ്ട്‌സ് കമ്മിറ്റിയ്ക്കു മുന്നില്‍ നേരിട്ടു ഹാജരായി മൊഴി നല്‍കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാവും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായാണ് എച്ച്എസ്ഇയില്‍ നിന്നു പബ്ലിക്ക്‌സ് അക്കൗണ്ട്‌സ് കമ്മിറ്റി മൊഴിയെടുക്കുന്നതും.