കോർക്കിൽ ഓണാഘോഷം; ഒരുക്കങ്ങൾ അവസാനഘട്ടത്തിലേയ്ക്ക്

10-onam-pookalam-design

ഹാരി തോമസ്

കോർക്ക്: കോർക്കിൽ ഒരുമയുടെ ഓണാഘോഷത്തിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേയ്ക്ക്. വേൾഡ് മലയാളി കൗൺസിൽ കോർക്കും കോർക്ക് പ്രവാസി മലയാളി അസോസിയേഷനും സംയുക്തമായി അണിയിച്ചൊരുക്കുന്ന കോർക്ക് ഉത്സവമേളം 2016 ന്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി സംഘാടകർ അറിയിച്ചു.
ടോഗറിലുള്ള സെയിന്റ് ഫിൻബാർ ഹർലിങ് ഹാളിൽ സെപ്റ്റംബർ പതിനേഴാം തീയതി ശനിയാഴ്ച രാവിലെ ഒൻപതു മണിക്കു തുടങ്ങുന്ന പരിപാടികൾ വൈകുന്നേരം ആറു മണി വരെ നീളുമെന്നു ഭാരവാഹികൾ അറിയിച്ചു.
ഏവർക്കും മാതൃകയായി തുടർച്ചയായ മൂന്നാം വർഷവും ഇരുസംഘടനകളും സംയുക്തമായി ഒരുക്കുന്ന ഓണാഘോഷ പരിപാടിയിലേയ്ക്കു സഹൃദയരായ കോർക്കിൽ എല്ലാ മലയാളി സുഹൃത്തുക്കളെയും സാദരം ക്ഷണിച്ചുകൊള്ളുന്നു.
രാവിലെ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധതരം മത്സരങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. കോർക്കിൽ പ്രബലരായ അഞ്ചു ടീമുകൾക്കൊപ്പം ഡബ്ലിനിൽ നിന്നുള്ള ഒരു ടീമും ചേരുന്നതോടൊപ്പം ഈ പ്രാവശ്യത്തെ വടംവലി മത്സരത്തിൽ തീപാറുമെന്നുറപ്പാണ്. ഡബ്ലിനിലെ റോയൽ കാറ്റേറേഴ്‌സ് ആണ് വിഭവസമൃദ്ധമായ ഓണസദ്യ തൂശനിലയിൽ വിളമ്പുന്നത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെ മാവേലിതമ്പുരാൻ എഴുന്നെള്ളുമ്പോൾ പരിപാടിയുടെ രണ്ടാം ഘട്ടം തുടങ്ങുകയായി. കോർക്കിലെ അറുപതോളം വരുന്ന കുരുന്നുകൾ അപതരിപ്പിക്കുന്ന നൃത്ത നൃത്ത്യങ്ങൾക്കുള്ള ഒരുക്കങ്ങൾ നടന്നു വരുന്നു.
ഇനിയും പ്രവേശന പാസുകൾ വാങ്ങിയിട്ടില്ലാത്തവർ പന്ത്രണ്ടാം തീയതിയ്ക്കു മുൻപായി വാങ്ങി നിങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കേണ്ടതാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top