കോര്‍ക്ക് സിറ്റി കൗണ്‍സില്‍ പ്രോപ്പര്‍ട്ടി ടാക്‌സ് അഞ്ചു ശതമാനം വര്‍ധിപ്പിച്ചു

ഡബ്ലിന്‍: കോര്‍ക്ക് സിറ്റി കൗണ്‍സില്‍ പ്രോപ്പര്‍ട്ടി ടാക്‌സ് അഞ്ച് ശതമാനം വര്‍ധിപ്പിച്ചു. നികുതി വര്‍ധനയ്ക്ക് കൗണ്‍സിലര്‍മാര്‍ ഭൂരിഭാഗവും അനുകൂലമായതോടെയാണ് തീരുമാനമായത്. 15 എതിരെ 32 വോട്ടിനാണ് തീരുമാനം പാസാക്കപ്പെട്ടത്. ടാക്‌സ് കുറഞ്ഞ തോതില്‍ ഈടാക്കുന്നത് കൗണ്‍സില്‍ സര്‍വീസുകളെ ബാധിക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് അഞ്ച് ശതമാനം വര്‍ധന. കൗണ്ടിയിലെ എണ്‍പത് ശതമാനം വീടുകളും രണ്ട് ലക്ഷം യൂറോയോ അതില്‍ താഴെയോ മൂല്യമുള്ള വീടുകളാണ്. 150,000200,000 യൂറോയ്ക്കും ഇടയില്‍ മൂല്യമുള്ള വീടുകള്‍ക്ക് 2016 ടാക്‌സ് വരിക 299യൂറോ ആയിരിക്കും. പതിനാറ് യൂറോയുടെ വര്‍ധന.

കഴിഞ്ഞ വര്‍ഷം കൗണ്‍സിലര്‍മാര്‍ ടാക്‌സ് പത്ത് ശതമാനം കുറച്ചിരുന്നു. ഫിയോന ഫോയ്ല്‍ അവതരിപ്പിച്ച പ്രമേയത്തെ തുടര്‍ന്നായിരുന്നു ഇത്. കുറച്ച് നിരക്കില്‍ തന്നെ നിലനിര്‍ത്താന്‍ പാര്‍ട്ടി ശ്രമിച്ചെങ്കിലും പിന്തുണ ലഭിച്ചില്ല. പത്ത് ശതമാനം കുറച്ച് തന്നെ വേണ്ടെന്ന് വെയ്ക്കണമെന്ന് ആവശ്യപ്പെട്ടു. സ്വതന്ത്രര്‍ അഞ്ച് ശതമാനം കുറയ്ക്കണമെന്നും സിന്‍ ഫിന്‍ പതിനഞ്ച് ശതമാനം കുറയ്ക്കണമെന്നും പറഞ്ഞു. കൗണ്‍സില്‍ചീഫ് എക്‌സിക്യൂട്ടീവ് പത്ത് ശതമാനം നികുതി കുറച്ചാല്‍ വരുമാനം 4.2 മില്യണ്‍ യൂറോ കുറയുമെന്ന് യോഗത്തിന് ആരംഭത്തില്‍ വ്യക്തമാക്കിയിരുന്നു. 15 ശതമാനം വരെയാണ് നികുതി വേണ്ടെന്ന് വെയ്ക്കുന്നതില്‍ കൗണ്‍സില്‍ സര്‍വീസുകളെ ബാധിക്കുന്ന വിധത്തില്‍ ഗൗരവമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫിന ഗേല്‍ മുന്നോട്ട് വെയ്ക്കുന്നത് പോലെ നികുതി വേണ്ടെന്ന് വെച്ച തീരുമാനം റദ്ദാക്കിയാല്‍ കണ്‍സിലിന് മൂന്ന് മില്യണ്‍ യൂറോ മറ്റ് സര്‍വീസുകള്‍ക്കായി നിക്ഷേപിക്കും. തനിക്കും പാര്‍ട്ടിക്കും പ്രോപ്പര്‍ട്ടി ടാക്‌സ് കുറഞ്ഞ് നില്‍ക്കുന്നത് തന്നെയാണ് താത്പര്യമെന്നും എന്നാല്‍ സര്‍വീസുകളെ ബാധിക്കുന്നത് ആശങ്കയുണ്ടാക്കുന്നതായും ഫിന ഗേല്‍ കൗണ്‍സിലര്‍ കെവിന്‍ മര്‍ഫി പറഞ്ഞു.

അഞ്ച് ശതമാനമാണ് പ്രോപ്പര്‍ട്ടി ടാക്‌സ് കുറയ്ക്കുന്നതെങ്കില്‍ ഒരു വീട്ടുടമയ്ക്ക് ദിവസം ഒരു സെന്റ് വീതം തിരിച്ച് ലഭിക്കുന്നതിന് തുല്യമാകും. ഒരു മില്യണ്‍ യൂറോയുടെ വീടുള്ളവര്‍ക്ക് ദിവസം 22 സെന്റ് ലഭിക്കുന്നതായും കണക്കാക്കാവുന്നതാണ്. നികുതികുറയ്ക്കുന്നത്‌കൊണ്ട് കൂടുതല്‍ ഗുണം ധനികര്‍ക്കാകുമെന്നു ആവശ്യക്കാരനല്ലെന്നും മര്‍ഫി പറയുകയും ചെയ്തു. കൗണ്‍സില്‍ സേവനങ്ങള്‍ക്ക് പണം ആവശ്യവുമാണ്. പത്ത് ശതമാനം നികുതി കുറയ്ക്കണമെന്ന് ആവശ്യം 13നെതിരെ 28 വോട്ടിനാണ് പരാജയപ്പെട്ടത്. എട്ട് പേര്‍ എത്തിയിരുന്നില്ല. 15 ശതമാനവും കുറയ്ക്കണമെന്ന ആവശ്യം 21ന് എതിരെ 28 വോട്ടിനും പരാജയപ്പെട്ടു.

Top