കൊറോണ ബാധിച്ച് കണ്ണൂര്‍ കോളയാട് സ്വദേശി യുഎഇയില്‍ മരിച്ചു, ഗള്‍ഫ് രാജ്യങ്ങളില്‍ മരണപ്പെട്ടത് മൂന്ന് മലയാളികള്‍

കണ്ണൂര്‍: കൊറോണ എന്ന മഹാമാരി ലോകത്ത് ഭീകരതയോടെ താണ്ഡവം ആടുകയാണ് .കൊറോണ ബാധിച്ച് യുഎഇയില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. കണ്ണൂര്‍ കോളയാട് ആലഞ്ചേരി കൊളത്തായി സ്വദേശി ഹാരിസ് (35) ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. മരണവാര്‍ത്ത ബന്ധുക്കള്‍ സ്ഥിരീകരിച്ചു. കടുത്ത പനിയെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ശ്രവം പരിശോധനയ്ക്കയക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് കൊറോണ സ്ഥിരീകരിച്ച് ഫലം പുറത്തുവന്നത്.ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ ഏരിയ മാനേജരായി ജോലി ചെയ്തുവരികയായിരുന്നു ഹാരിസ് ഭാര്യയും രണ്ട് മക്കളുമുണ്ട്. അജ്മാനില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം.ലണ്ടനില്‍ ഒരു മലയാളി കൂടി കൊറോണ ബാധിച്ച് മരിച്ചു.കണ്ണൂര്‍ ഇരിട്ടി സ്വദേശി ഷിന്റോ ജോര്‍ജാണ് മരിച്ചത്. ഇതുവരെ 16 മലയാളികളാണ് വിദേശത്ത് കൊറോണ ബാധിച്ച് മരിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലായി സൗദിയില്‍ രണ്ട് മലയാളികള്‍ കൊറോണ ബാധിച്ച് മരിച്ചിരുന്നു. മലപ്പൂറം സ്വദേശി സഫ്വാനും കണ്ണൂര്‍ പാനൂര്‍ സ്വദേശി ഷബ്‌നാസുമാണ് മരിച്ചത്. റിയാദില്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുന്ന സഫ്വാന്‍ അഞ്ച് ദിവസമായി കൊറോണ ബാധിച്ച് ചികിത്സയിലായിരുന്നു. സൗദിയിലെ ജര്‍മ്മന്‍ ആശുപത്രിയിലായിരുന്നു ഇദ്ദേഹത്തെ ചികിത്സയില്‍ പ്രവേശിപ്പിച്ചത്. സഫ്വാന് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചന്നാണ് ബന്ധുക്കള്‍ ലഭിച്ച വിവരം. മരിച്ചതിന് ശേഷമാണ് കൊറോണ സ്ഥിരീകരിച്ച വിവരം ബന്ധുക്കള്‍ അറിയുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യ ഒപ്പമുണ്ട്. ഇവരെയും നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശനിയാഴ്ചയായിരുന്നു കണ്ണൂര്‍ പാനൂര്‍ സ്വദേശി ഷബ്‌നാസ്് മരിച്ചത്. സ്ഫ്വാനെ പ്രവേശിപ്പിച്ച സൗദി ജര്‍മ്മന്‍ ആശുപത്രിയിലാണ് ഷബ്‌നാസിനെയും പ്രവേശിപ്പിച്ചത്. ജനുവരിയിലായിരുന്നു ഷബ്നാസിന്റെ വിവാഹം കഴിഞ്ഞത്. കല്യാണത്തിന്റെ അവധി കഴിഞ്ഞ് മാര്‍ച്ച് 10നാണ് സൗദിക്ക് തിരിച്ചുപോയത്. അവിടെ വച്ചാണ് രോഗബാധിതനായത്. പനി കടുത്തുത്തതിനെ തുടര്‍ന്ന് അഞ്ച് ദിവസമായി ഷബ്നാസ് വെന്റിലേറ്ററിലായിരുന്നു. ഷബ്നാസിന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പനി ബാധിച്ചിരിക്കുകയാണെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിരുന്നു.

ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോക്കോള്‍ അനുസരിച്ച് അവിടെ തന്നെ മൃതദേഹം സംസ്‌കാരം നടത്തി. അതേസമയം, കൊറോണ ബാധിച്ച് അമേരിക്കയില്‍ മരിച്ച മലയാളികളുടെ എണ്ണം ഒമ്പതായി. കൊട്ടരക്കര കരിക്കം സ്വദേശി ഉമ്മന്‍ കുര്യന്‍(70). പിറവം പാലച്ചുവട് പാറശേരില്‍ കുര്യാക്കോസിന്റെ ഭാര്യ ഏലിയാമ്മ കുര്യാക്കോസ്( 61) ജോസഫ് തോമസ്, ശില്‍പ നായര്‍ എന്നിവരാണ ഇന്ന് മരിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ന്യൂയോര്‍ക്ക് മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥനായിരുന്ന തൊടുപുഴ മുട്ടം ഇഞ്ചനാട്ട് തങ്കച്ചന്‍, ന്യൂയോര്‍ക്കില്‍ നഴ്സായിരുന്ന തിരുവല്ല കിഴക്കുംമുറി ഗ്രേഡ് വില്ലയില്‍ ഏലിയാമ്മ, എല്‍മണ്ടില്‍ ബിസിനസ്സ് നടത്തുന്ന തിരുവല്ല വളഞ്ഞവട്ടം വലിയ പറമ്പില്‍ തൈക്കടവില്‍ സജി എബ്രഹാമിന്റെ മകന്‍ ഷോണ്‍ എസ് എബ്രഹാം, പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ഡേവിഡ്, പത്തനംതിട്ട സ്വദേശി കുഞ്ഞമ്മ എന്നിവരാണ് യുഎസില്‍ മരണപ്പെട്ടത്.

Top