ഡബ്ലിൻ :ലോകത്ത് മൊത്തം കൊറോണ ബാധിച്ച് മരിച്ചവർ 30,629 ആയപ്പോൾ വെറും 47 ലക്ഷം പോപ്പുലേഷൻ ഉള്ള അയർലണ്ടിൽ ഇതുയവരെ മരണം 36 ആയി.ഇന്ന് മാത്രം 14 മരണം റിപ്പോർട്ട് ചെയ്യപ്പെട്ടു .294 പുതിയ കേസുകൾ സ്ഥിരീകരിച്ചു.അയർലണ്ടിൽ മൊത്തം കോവിഡ് -19 കേസുകൾ 2,415 എണ്ണമായി.ആയിരങ്ങൾ ചെക്കപ്പിനായി കാത്തിരിക്കുന്നു .
മരണമടഞ്ഞ രോഗികളുടെ കുടുംബങ്ങളോട് അനുഭാവം അറിയിച്ചുകൊണ്ട് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ടോണി ഹോളോഹാൻ പറഞ്ഞു: “ഇന്ന് ഏറ്റവും കൂടുതൽ മരണം ഉണ്ടായിരിക്കുന്നത് . മരണമടഞ്ഞ എല്ലാ രോഗികളുടെയും കുടുംബത്തിനും സുഹൃത്തുക്കൾക്കും ഞങ്ങളുടെ അനുശോചനം അറിയിക്കുന്നു എന്നും പറഞ്ഞു. നിബദ്ധനാകൾ പാലിക്കുന്ന എല്ലാ ജനത്തിനോടും നന്ദി അറിയിക്കുന്നു എന്നും ചീഫ് മെഡിക്കൽ ഓഫീസർ പറഞ്ഞു.കൊറോണ അണുബാധ പടരാതിരിക്കാനും രോഗം തടയാനും പ്രത്യേകിച്ച് ഐസിയു സൗകര്യം നൽകി ജീവൻ രക്ഷിക്കാനും ഉള്ള ശ്രമങ്ങളിൽ നാം ശ്രദ്ധ കേന്ദ്രീകരിക്കണം
അവശ്യ ജോലികൾക്കായി പോവുകയോ ,ഭക്ഷണം വാങ്ങുന്നതിനായി പോവുകയോ ,ഡോക്ടറെ സന്ദർശിക്കുകയോ കാർഷിക ആവശ്യങ്ങൾക്കായി പുറത്ത് പോകുകയോ ,അല്ലെങ്കിൽ പ്രായമായവരെ സഹായിക്കാനോ അല്ലാതെ ആരും പുറത്ത് പോകരുത് .വ്യക്തിപരമായ വ്യായാമത്തിനായും ഫുഡ് ഷോപ്പുകളിൽ പോകുന്നത് വീടുകളിൽ നിന്ന് 2 കിലോമീറ്റർ ചുറ്റളവിൽ നിർബന്ധമായും പരിമിതപ്പെടുത്തണം .അല്ലാത്തവർ വീട്ടിൽ തന്നെ ഇരിക്കണം എന്നും റ്റീഷേക്ക് ലിയോ വരദ്കർ ഐറീഷ് ജനതയോട് അഭ്യർത്ഥിച്ചു .