പി.പി ചെറിയാൻ
മാർത്തോമാ ചർച്ച് ഓഫ് ഡാള്ളസ് ഫാർമേഴ്‌സ് ബ്രാഞ്ച് ചർച്ച് പുതുതായി പണികഴിപ്പിച്ച ഓഡറ്റോറിയത്തിന്റെ കൂദാശ ഏപ്രിൽ 30 നു വൈകിട്ട് വൈകിട്ട് അഞ്ചിനു അഭിവദ്യ മാർത്തോമാ മെത്രാപ്പോലീത്താ റൈറ്റ് റവ.ഡോ.ജോസഫ് മാർത്തോമാ നിർവഹിക്കുന്നതാണ്. കൂദാശ കർമ്മത്തിൽ മാർത്തോമാ സഭ വൈദികർ കേരള എക്യുമെനിക്കൽ ചർച്ചിലെ വികാരിമാർ എന്നിവർ പങ്കെടുക്കുന്നതാണ്. ആറു മണിക്ക് ആരംഭിക്കുന്ന പൊതുസമ്മേളനം മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും.
പൊതുസമ്മേളനത്തിൽ ഫാർമേഴ്‌സ് ബ്രാഞ്ച് സിറ്റി മേയർ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ വിവിധ അസോസിയേഷനുകളുടെ പ്രതിനിധികൾ എന്നിവർ ആശംസാ പ്രസംഗം നിർവഹിക്കും.
തുടർന്നു സുവനീർ പ്രകാശനവും റാഫിൾറിക്കറ്റിനു വിൻ ചെയ്ത വ്യക്തിക്കു കാറിന്റെ താക്കോൽ സമ്മാനിക്കുകയും ചെയ്യും.
ഏറ്റവും കൂടുതൽ ടിക്കറ്റ് വിറ്റ വ്യക്തിക്കു ഇന്ത്യയിലേയ്ക്കു എയർ ടിക്കറ്റും രണ്ടു പേർക്ക് ഡൽഹി, ആഗ്ര, കോട്ടയം കുമരകം ടൂർ പാക്കേജും ഉണ്ടായിരിക്കും. 2015 ലെ ഈസ്റ്റർ ദിനത്തിൽ തറക്കല്ലിട്ട ഓഡിറ്റോറിയം നാലര മില്യൺ ഡോളർ ചിലവഴിച്ചാണ് നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്.
2700 ചതുരശ്ര അടി വലുപ്പമുള്ളതും, പത്തു ക്ലാസ് റൂം കിച്ചൺ, സീനിയർ സിറ്റിസൺ റൂം, ജിം കോൺഫറൻസ് റൂം, നഴ്‌സറി എന്നിവയും 1200 പേർക്കു ഇരിക്കാൻ സാധിക്കുന്ന ഓഡിറ്റോറിയവും ഡാള്ളസിലെ മലയാളി സമൂഹത്തിനു അഭിമാനിക്കാവുന്ന ഒന്നാണ്. 15 ഓളം വരുന്ന ബിൽഡിങ് കമ്മിറ്റിയും ഇരുപതോളം പേരടങ്ങുന്ന ഫണ്ട് റൈസിങ് കമ്മിറ്റിയുടെയും അധ്വാനത്തിന്റെയും ഫലമാണ് ഒറു വർഷം കൊണ്ടു ഈ സംരംഭം പൂർത്തിയാക്കാൻ സാധിച്ചത്. ഇതിന്റെ കൺവീനർമാരായി തോമസ് മാത്യുവും, ജിജി ആൻഡ്രൂസം പ്രവർത്തിച്ചു. ഈ കൂദാശ കർമ്മത്തിലേയ്ക്കു എല്ലാവരെയും ക്ഷണിക്കുന്നതായി ഇടവക വികാരി റവ.സജി പി.സിയും, റവ.മാത്യു ശാമുവേലും അറിയിച്ചു.