പി.പി ചെറിയാൻ
ഡാള്ളസ്: നാല്പത്തി അയ്യായിരത്തോളം പേർ പങ്കെടുത്ത ഡാള്ളസ് പ്രൈഡ് പരേഡിൽ ട്രാൻസ് ജെൻഡർ വിഭാഗത്തിൽപെട്ട ഏട്ടു വയസുകാരിയുടെ സാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. മുപ്പത്തിരണ്ടാമത് ഷീക്ക പരേഡാണ് ഡാള്ളസിൽ സംഘടിപ്പിക്കപ്പെട്ടത്.
ട്രാൻസ് ജെൻഡറായി വളരുന്നതിനെ കുറിച്ചു ജനങ്ങളിൽ അവബോധം വളർത്തുന്നതിനും വിദ്യാലയങ്ങളിൽ കുട്ടികളെ ബോധവത്കരിക്കുന്നതിനും സജ്ജീവമായി പ്രവർത്തിക്കുന്ന കുടുംബത്തിലെ അംഗമാണ് എട്ടു വയസുകാരി മോരിലിൻ മോറിസൺ.
സെപ്റ്റംബർ 18 ഞായറാഴ്ച ഓക്കലോൺ പരിസരത്തു നിന്നും ആരംഭിച്ച പ്രൈഡ് പരേഡ് ഓർലാന്റെ ഷൂട്ടിങ്ങിനു ശേഷം ആദ്യമായി സംഘടിപ്പിക്കപ്പെടുന്നത്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനു പൊലീസ് ശക്തമായ മുൻ കരുതലുകളാണ് സ്വീകരിച്ചിരുന്നു.
കഴിഞ്ഞ വർഷത്തെ പരേഡിനു ശേഷം ഡാള്ളസ് ഭാക്ക് ലോണിൽ എൽജിബിടിയിൽപ്പെട്ട 18 അംഗങ്ങളാണ് അക്രമിക്കപ്പെട്ടത് വഴിയിലൂടെയ ഒറ്റയ്ക്കു നടക്കുവാൻ പോലും കഴിയാത്ത സ്ഥിതിയാണ് ഭിന്നലിംഗക്കാർക്കുള്ളതെന്നു പരേഡിന്റെ സംഘാടകർ പരാതിപ്പെട്ടു.
സിഡാർ സ്പിർങ് വൈക്‌സിഫ അവന്യുവിൽ നിന്നും ഞായറാഴ്ച രണ്ടുമണിയോടെ ആരംഭിച്ച പരേഡ് റിവൈർക്കോൺ ലോക്കിൽ സമാപിച്ചു. പരേഡ് വീക്ഷിക്കുന്നതിനു റോഡിനിരുവശവും ജനങ്ങൾ തടിച്ചു കൂടിയിരുന്നു. ഡാള്ളസ് പൊലീസ് ചീഫ് ഡേവിഡ് ബ്രൗൺ ഡാള്ളസ് കൗണ്ടി ഷെറീഫ് , ഡാള്ളസ് സിറ്റി കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ ഈ വർഷത്തെ പരേഡിൽ പങ്കെടുത്തിരുന്നു.