ദമ്മാം: കേരളത്തിലെ പ്രാഥമിക ആരോഗ്യ മേഖലയും പൊതുജന ആരോഗ്യ മേഖലയും ശക്തമാക്കി കേരളീയരെ കടക്കെണിയില്‍ നിന്നും രക്ഷിക്കണമെന്ന് നവോദയ ദമ്മാം ടൌണ്‍ പോര്‍ട്ട് മേഖലാ സമ്മേളനം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. ദുര്‍ബലമായ പോതുജനാരോഗ്യമേഖലയും ഉദാസീനമായ ആരോഗ്യ ഭരണ സംവിദാനവും ഒരുവശത്തും, ശക്തവും കാര്യക്ഷമവും ചെലവേറിയതുമായ സ്വകാര്യ മേഖല മറുവശത്തും നില്ക്കുന്നതാണ് ആരോഗ്യ രംഗത്ത് അപകടകരമായ അസംതുലിതാവസ്ഥ സൃഷ്ട്ടിച്ചിരിക്കുന്നത്.
ആരോഗ്യമേഖലയില്‍ സര്‍ക്കാര്‍ നിക്ഷേപം ഏറ്റവും കുറവുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ചികിത്സാ ചിലവുയര്‍ത്തി ജനങ്ങളെ ദരിദ്രരാക്കുന്ന സാഹചര്യം സൃഷ്ട്ടിക്കുന്നത് സര്‍ക്കാരുകളുടെ അപകടകരമായ ഉദാസീനത മൂലമാണ്. താങ്ങാവുന്ന ചെലവില്‍ കിട്ടുന്ന ചികിത്സയാണ് സാധാരണക്കാരുടെആഗ്രഹം. അതിനപ്പുറത്തെക്ക് അവര്‍ നീങ്ങുന്നത് ഗതികേടുകൊണ്ട് മാത്രമാണ്.
ചികിത്സാ ദാരിദ്ര്യത്തില്‍ നിന്ന് കേരളീയരെ രക്ഷിക്കുവാന്‍ പ്രാഥമിക ആരോഗ്യമേഖലയും പൊതുജന ആരോഗ്യമേഖല മുഴുവനായും നവീകരിച്ച് ശക്തമാക്കുവാനും ആരോഗ്യമേഖലയില്‍ സര്‍ക്കാര്‍ നിക്ഷേപം കൂട്ടുവാനുമുള്ള അടിയന്തിര കര്‍മ പദ്ധദി ആവിഷ്‌ക്കരിച്ചു നടപ്പാക്കണമെന്നും സമ്മേളനം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ആവിശ്യപ്പെട്ടു.
നവോദയ കേന്ദ്ര കമ്മറ്റി ട്രഷറര്‍ സുധീഷ് തൃപ്രയാര്‍ വാര്‍ഷികം ഉത്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട്ശ്രീകുമാര്‍ വള്ളിക്കുന്നം അദ്യക്ഷത വഹിച്ചു. കേന്ദ്ര എക്‌സികുട്ടിവ് അംഗം സുരേഷ് അലനല്ലൂര്‍ സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി മനേഷ് പുല്ലുവഴി, പ്രസിഡണ്ട് മോഹനന്‍ വെള്ളിനേഴി, കേന്ദ്ര കമ്മിറ്റി അംഗം സേതു വാണിയംകുളം എന്നിവര്‍ അഭിവാദ്യ പ്രസംഗം നടത്തി. ചന്ദ്രന്‍ വാണിയമ്പലം, രമേശന്‍ വി. എസ്, കെ. പി. ബാബു. , നൌഫല്‍ വെളിയംകോട്, സുലൈമാന്‍ തിരൂര്‍ എന്നിവര്‍ സമ്മേളന നടപടികള്‍ നിയന്ത്രിച്ചു.
സുരേഷ് ഹരിപ്പാട് രക്തസാക്ഷി പ്രമേയവും, വിബിന്‍. കെ. വിമല്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
മനോജ്, രതീഷ് പിള്ള , രാജീവ്.എന്‍.ആര്‍, പ്രശാന്ത്, പ്രസന്നന്‍, ദിലീപ് കടക്കല്‍ എന്നിവരടങ്ങിയ വിവിധ കമ്മിറ്റികള്‍ സമ്മേളന നടത്തിപ്പിന് നേതൃത്വം നല്കി.
പുതീയ ഭാരവാഹികളായി ശ്രീകുമാര്‍ വള്ളിക്കുന്നം പ്രസിഡണ്ട്, അജയ് ഇല്ലിച്ചിറ സെക്രടറി , ശ്രീകണ്ടന്‍ ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.