പല്ലുവേദനക്കു ചികിത്സക്കെത്തിയ ഭിന്നശേഷിവിഭാഗക്കാരിയുടെ മുഴുവന്‍ പല്ലും പറിച്ചു. അവശയായ സ്ത്രീ മരിച്ചു. വോസെസ്റ്റര്‍ഷെയറില്‍, റേച്ചല്‍ ജോണ്‍സ്റ്റണ്‍ എന്ന നാല്‍പത്തിയൊമ്പതുകാരിയാണ് മരിച്ചത്. പല്ലുവേദനയേയും പല്ല് തേയ്മാനത്തേയും തുടര്‍ന്ന് നാഷണല്‍ ഹെല്‍ത്ത്‌കെയര്‍ സര്‍വീസിന്റെ കീഴിലുള്ള ക്ലിനിക്കില്‍ ചികിത്സയ്‌ക്കെത്തിയതായിരുന്നു റേച്ചല്‍.
പരിശോധനയ്ക്ക് ശേഷം ഒരു ചെറിയ സര്‍ജറി നടത്താമെന്നായിരുന്നു ഡോക്ടര്‍ അറിയിച്ചത്. എന്നാല്‍ ശസ്‌ത്രക്രിയ കഴിഞ്ഞുവന്നപ്പോള്‍ എല്ലാ പല്ലുകളും നശിച്ചതിനെ തുടര്‍ന്ന് നീക്കം ചെയ്‌തുവെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.
വൈകാതെ തന്നെ റേച്ചല്‍ അവശനിലയിലാവുകയായിരുന്നു. തുടര്‍ന്ന് ജീവന്‍ രക്ഷാ ഉപാധികളുടെ സഹായത്തോടെയായിരുന്നു മുന്നോട്ടുപോയിരുന്നത്. എന്നാല്‍ മരുന്നുകള്‍ക്കും ചികിത്സയ്ക്കും റേച്ചലിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിക്കെതിരെ പരാതിയുമായി റേച്ചലിന്റെ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇതേ സെന്ററിൽ പല്ലുവേദനയായി ചികിത്സക്കെത്തിയ രണ്ട് പേരുടെ കൂടി മുഴുവന്‍ പല്ലും നീക്കം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.