
അഡ്വ.സിബി സെബാസ്റ്റ്യൻ
ഡബ്ലിൻ: രാജ്യത്തെ പൊതുചിലവുകൾ ക്രമാതീതമായി വർധിക്കുന്നതായി സർക്കാരിന്റെ സാമ്പത്തിക ഉപദേശക സമിതിയുടെ റിപ്പോർട്ട്. ഇത്തരത്തിൽ ചിലവ് ക്രമാതീതമായി വർധിക്കുന്നതിനാൽ കർശന നിയന്ത്രണങ്ങൾ ആവശ്യമാണെന്നും വ്യക്തമാക്കി. ബജറ്റിനു മുന്നോടിയായി സാമ്പത്തിക ഉപദേശ സമിതി പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ചുള്ള റിപ്പോർട്ടുള്ളത്. എന്നാൽ, ബജറ്റിനു പുറത്ത് സപ്ലിമെന്ററിയായി ചിലവഴിക്കുന്നതു നിയന്ത്രണങ്ങൾക്കു വിധേയമായി വേണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ജൂലൈയിൽ എഫ്എസി പുറത്തു വിട്ട റിപ്പോർട്ടിൽ രാജ്യത്തിന്റെ ജിഡിപിയിൽ 26 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ബജറ്റ് പ്ലാൻ തയ്യാറാക്കുന്നത് എറെ ശ്രമകരമായ ജോലിയായി മാറിയതായി അധികൃതർ ഇപ്പോൾ വ്യക്തമാക്കുന്നു. എന്നാൽ, വരുമാനവും ജിഡിപിയും വർധിച്ചെങ്കിലും ചിലവിന്റെ കാര്യത്തിൽ കർശനമായ നിയന്ത്രണങ്ങൾ ആവശ്യമാണെന്ന നിർദേശാണ് ഇപ്പോൾ സർക്കാർ വൃത്തങ്ങൾ മുന്നോട്ടു വയ്ക്കുന്നത്. ഇതേ തുടർന്നാണ് ഇപ്പോൾ വിശദമായ ബജറ്റ് പ്ലാൻ തയ്യാറാക്കാൻ സാമ്പത്തിക ഉപദേശ സമിതി തയ്യാറാക്കിയിരിക്കുന്നതെന്നുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്.
എന്നാൽ, സർക്കാരിന്റെ പൊതുകടവും സാമ്പത്തിക ബാധ്യതകളും സർക്കാരിനു നിയന്ത്രിക്കുന്ന സാഹചര്യം എത്തിച്ചേർന്നിട്ടുണ്ടെന്ന സൂചനകളാണ് ലഭിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ വിശദമായ പഠനത്തിനും പരിശോധനകൾക്കും സാമ്പത്തിക ഉപദേശക സമിതി തയ്യാറെടുത്തിരിക്കുന്നതെന്നും റിപ്പോർട്ടുകളിൽ സൂചനയുണ്ട്.