
സ്വന്തം ലേഖകൻ
ഡബ്ലിൻ: രാജ്യത്ത് പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർമാർക്കും ഇവരുടെ സംഘടനകൾക്കും മില്ല്യൺ യൂറോ ഹെൽത്ത് കെയർ പ്രാക്ടീസിന്റെ ഭാഗമായി നൽകുന്നതിനെതിരെ ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ ജീവനക്കാരും സംഘടനകളും രംഗത്ത്. ട്രാൻസ്ഫർ ഓഫ് വാല്യൂസ് എന്ന പേരിൽ ഡോക്ടർമാർക്കും ഇവരുടെ സംഘടനകൾക്കും നൽകുന്ന പണത്തിനെതിരെയാണ് ഐറിഷ് ഫാർമസ്യൂട്ടിക്കൽ അസോസിയേഷൻ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്.
റിസർച്ച് ആൻഡ് ഡെവലപ്മെന്റ്ിനായി കോൺട്രിബ്യൂഷൻ കോസ്റ്റ് എന്ന പേരിലും അസോസിയേഷനുകൾ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുമായി സഹകരിക്കുന്നതിന്റെ പേരിലുള്ള ഗ്രാന്റായും ഫീസായുമാണ് മില്യൺ കണക്കിനു തുക ഡോക്ടർമാർക്കും ഇവരുടെ കൺസൾട്ടൻസികൾക്കുമായി നൽകുന്നത്.
2015 ൽ മാത്രം 27 മില്യൺ രൂപയാണ് കമ്പനികൾ മാത്രം ഇവർക്കു നൽകിയിരിക്കുന്നത്. ഐറിഷ് ഫാർമസ്യൂട്ടിക്കൽ അസോസിയേശഷൻ ട്രാൻസ്ഫർ ഓഫ് വാല്യൂസ് എന്ന പേരിൽ കൈമാറിയ തുകയാണ് ഇത്. ഇത് സംഘടനയുടെ വെബ് സൈറ്റിൽ വിശദമായി കൈമാറിയിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിൽ 6.8 മില്യൺ യൂറോ ഹെൽത്ത് കെയർ പ്രഫഷണൽമാരായ ഡോക്ടർമാർക്കു കൈമാറിയതായും കണ്ടെത്തിയിട്ടുണ്ട്.