കുവൈറ്റില്‍ പ്രവാസികള്‍ക്ക് ഡ്രൈവിംങ്ങ് ലൈസന്‍സ് അതീവ കര്‍ശനമാക്കി; ഡ്രൈവിംങ്ങ് ലൈസന്‍സിന് പുതിയ വ്യവസ്ഥ

കുവൈറ്റ് :കുവൈറ്റില്‍ പ്രവാസികള്‍ക്ക് ഡ്രൈവിംങ്ങ് ലൈസന്‍സ് അതീവ കര്‍ശനമാക്കി.കുവൈറ്റില്‍ ഡ്രൈവിംങ്ങ് ലൈസന്‍സിന് പുതിയ വ്യവസ്ഥനിലവില്‍ വന്നു.
ഭര്‍ത്താവിന്റെ ജോലി നിശ്ചിത മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചുള്ളതല്ലെങ്കില്‍ വീട്ടമ്മമാര്‍ക്ക് ഇനി കുവൈറ്റില്‍ ലൈസന്‍സ് ലഭ്യമാകില്ല. പ്രവാസികള്‍ക്ക് ഡ്രൈവിംങ്ങ് ലൈസന്‍സ് വിതരണം ചെയ്യുന്നതിനുള്ള നിബന്ധനകള്‍ അതീവ കര്‍ശനമാക്കിയതിന് പിന്നാലെയാണ് വീട്ടമ്മമാരെ വലച്ച് പുതിയ നിയമം നിലവില്‍ വന്നത്. കുവൈറ്റ് ഗതാഗതവകുപ്പ് പുറത്തിറക്കിയ പട്ടികയില്‍ പറയുന്ന ജോലിയുള്ളവരുടെ ഭാര്യമാര്‍ക്ക് മാത്രമേ ഇനി ലൈസന്‍സ് ലഭ്യമാകുകയുള്ളൂ.

Top