മദ്യപാനികളുടെ എണ്ണത്തിൽ കുറവ്; വാഹനം ഓടിക്കുന്ന മദ്യപാനികളും കുറഞ്ഞു

സ്വന്തം ലേഖകൻ

ഗോൾവേ :രാജ്യത്തെ മദ്യപർ നന്നാവുന്നുണ്ടോ എന്ന് സംശയിക്കും വിധമാണ് ഈയിടെ പുറത്തു വന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ എണ്ണം ഈ വർഷം 18% കുറഞ്ഞു എന്നാണ് റോഡ് സേഫ്റ്റി അതോറിറ്റി (ആർ.എസ്.എ) പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്. 2015ൽ 327,450 പേരെയാണ് വാഹനമോടിക്കുമ്പോൾ മദ്യപിച്ചിട്ടുണ്ടോ എന്നറിയാനായി ടെസ്റ്റ് നടത്തി പരിശോധിച്ചത്. 2014ൽ ഇത് 397,513 ആയിരുന്നു. അതായത് 70,000 ടെസ്റ്റുകൾ കുറച്ചേ ഇത്തവണ ചെയ്യേണ്ടി വന്നുള്ളൂ.
വാഹനമോടിക്കുമ്പോൾ നിയമപരമായി കഴിച്ചിരിക്കാവുന്ന മദ്യത്തിന്റെ അളവ് ലംഘിച്ചവരുടെ എണ്ണവും 12% കുറഞ്ഞിരിക്കുന്നതായാണ് രേഖകൾ പറയുന്നത്. 2015ൽ ഇത്തരത്തിൽ 6,794 കേസുകളാണ് ഗാർഡ കൈകാര്യം ചെയ്തത്. അതായത് കഴിഞ്ഞ തവണത്തേക്കാൾ 903 എണ്ണം കുറവ്. ാധാരണയായി ക്രിസ്മസ് കാലത്ത് മദ്യപിച്ചു വാഹനമോടിക്കുന്നവരുടെ എണ്ണം അധികമാകാറുണ്ടെങ്കിലും കഴിഞ്ഞ തവണ ഏറ്റവും കുറവ് ടെസ്റ്റ് നടത്തേണ്ടി വന്നത് ഡിസംബറിലായിരുന്നു എന്നും റോഡ് സേഫ്റ്റ് അതോറിറ്റി ചെയർവുമൺ ലിസ് ഒ ഡോണൽ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top