
സ്വന്തം ലേഖകന്‍
ഡബ്ലിന്‍: രാജ്യത്ത് മദ്യപിച്ചു വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാരുടെ പേരും വിവരങ്ങളും ഗാര്‍ഡാ സംഘം വെളിപ്പെടുത്താനൊരുങ്ങുന്നു. മദ്യപിച്ചു വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാരുടെ പേരും വിശദാംശങ്ങളും വെളിപ്പെടുത്തണമോ എന്നതു സംബന്ധിച്ചു നടത്തിയ ചര്‍്ച്ചയില്‍ 68 ശതമാനം പേരും മദ്യപിച്ചു വാഹനം ഓടിക്കുന്നവരുടെ പേരും വിശദാംശങ്ങളും വെളിപ്പെടുത്തണമെന്നു ആവശ്യപ്പെട്ടിരിക്കുകയാണ്.
എങ്കിലും ഇങ്ങനെ ചെയ്യുന്നത് കുറ്റകൃത്യം കുറയ്ക്കുമെന്ന് കരുതുന്നില്ലെന്ന് 50% പേരും പ്രതികരിച്ചു. എഎ അയര്‍ലണ്ട് 11,000 പേരില്‍ നടത്തിയ സര്‍വേയിലെ ഫലങ്ങളാണ് പുറത്തുവിട്ടത്.മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ പേരുവിവരങ്ങളുള്‍പ്പെടുത്തിയ ഒരുലൈവ് രജിസ്റ്റര്‍ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. 2016ല്‍ ജൂണില്‍ നടത്തിയ ഒരു സര്‍വേ പ്രകാരം നാലില്‍ ഒന്ന് പുരുഷന്മാരും തങ്ങള്‍ മദ്യപിച്ച് വാഹനമോടിക്കാറുണ്ടെന്ന് സമ്മതിച്ചിരുന്നു.
രാജ്യത്തെ റോഡുകളില്‍ വാഹനാപകടങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ ഗാര്‍ഡാ സംഘം കൂടുതല്‍ കര്‍ശന നടപടികളേയ്ക്കു നടക്കുന്നത്.