മ്യൂച്വൽ ഫണ്ടുകൾ കയ്യടക്കിയിരിക്കുന്ന വീടുകൾ തിരികെ പിടിക്കാൻ ഹൈക്കോടതി നിർദേശം; ബാങ്കുകൾക്കെതിരെ ശക്തമായ നടപടിക്കു ഹൈക്കോടതി

സ്വന്തം ലേഖകൻ

ഡബ്ലിൻ:അമേരിക്കൻ മ്യൂച്ചൽ ഫണ്ടുകൾ കൈയ്യടക്കി വെച്ചിരിക്കുന്ന അയർലണ്ടിലെ വീടുകൾ തിരിച്ച് പിടിക്കാൻ ഗവൺമെന്റിന് ഡബ്ലിൻ ഹൈക്കോടതിയുടെ നിർദ്ദേശം. നിർബന്ധിത പർച്ചേസ് ഓഡർ പ്രകാരം വീടുകൾ വീണ്ടെടുക്കണമെന്നാണ് കോടതിയുടെ നിർദ്ദേശം.
വിദേശനിക്ഷേപകർ അയർലണ്ടിലെ വിപണിയിൽ നിന്നും ബാങ്കുകളിൽ നിന്നും വീടുകൾ വാങ്ങിയ അതേ തുകക്ക് തന്നെ തിരിച്ചെടുക്കണമെന്നാണ് മാസ്റ്റർ ഓഫ് ഹൈക്കോർട്ട് എഡ്മണ്ട് ഹോനോഹൻ റൂളിംഗിൽ പറയുന്നു.ഇങ്ങനെ വാങ്ങിയതിന് ശേഷം വീടുകൾ സോഷ്യൽ ഹൗസിങ്ങിനായി വിട്ട് നൽകുകയും വേണം.ഒരു വസ്തുവിൻ മേലുള്ള അവകാശം പൌരനിൽ നിന്നും കവർന്നെടുക്കാൻ അന്യരെ അനുവദിക്കുന്നത് തടയാൻ വേണമെങ്കിൽ നിയമനിർമ്മാണം നടത്തണമെന്നും അദ്ദേഹം സർക്കാരിനോട് നിർദേശിച്ചിട്ടുണ്ട്.
എന്നാൽ കഴിഞ്ഞ മാസം പുറപ്പെടുവിച്ച ഈ ഉത്തരവിന് ഐറിഷ് മാധ്യമങ്ങൾ അടക്കം വലിയ പ്രാധാന്യം നൽകിയില്ലെന്ന് പറയപ്പെടുന്നു.അമേരിക്കൻ ലോബിയുമായുള്ള ബാന്ധവമാണ് ഇതിനു കാരണമെന്നത് വ്യക്തം.
എന്നാൽ ചില മാധ്യമങ്ങൾ വാർത്ത അതേപടി പ്രസിദ്ധീകരിക്കാതെ ഉത്തരവിനെ അനുകൂലിക്കുന്നോ ഇല്ലയോ എന്ന് പൊതുജനാഭിപ്രായം തേടി സർവേ നടത്തി. ഇതുമായി ബന്ധപ്പെട്ട് നടത്തിയ വോട്ടെടുപ്പിൽ 40 ശതമാനം ആളുകളും അഭിപ്രായപ്പെടുന്നത് മ്യൂച്ചൽ ഫണ്ടുകളിൽ നിന്നും വീടുകൾ തിരിച്ച് പിടിക്കണമെന്നാണ്. 33 ശതമാനം ആളുകൾ ഈ ആശയത്തോട് എതിരഭിപ്രായമാണ് രേഖപ്പെടുത്തിയത്. കാൽഭാഗം ആളുകൾക്ക് ഇതിെക്കുറിച്ച് ശരിയായ ധാരണയില്ലെന്നും രേഖപ്പെടുത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top