സ്വന്തം ലേഖകൻ
ഡബ്ലിൻ: ലോകത്ത് ചിലവേറിയ നഗരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തേയ്ക്കു ഡബ്ലിനും എത്തുന്നതായി പഠന റിപ്പോർട്ട്. വിവിധ രാജ്യങ്ങളിലെ ചിലവേറിയ നഗരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പഠനത്തിലാണ് ഇപ്പോൾ ഇതു സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ പുറത്തു വന്നത്. ജീവിക്കാനും ജോലി ചെയ്യാനും ചെലവേറിയ 20 നഗരങ്ങളുടെ പട്ടികയിലാണ് ഇപ്പോൾ ഡബ്ലിന്റെ പേരും ഉൾപ്പെട്ടിരിക്കുന്നത്. പ്രോപ്പർട്ടി വിദഗ്ദ്ധരായ സാവിൽസ് ആണ് ഇപ്പോൾ ഇതു സംബന്ധിച്ചുള്ള റിപ്പോർട്ട് പുറത്തു വന്നിരിക്കുന്ന്ത്
വർക്ക്‌ലിവ് ഇൻഡക്‌സ് പ്രകാരമാണ് ചെലവ് കണക്കുകൂട്ടിയിരിക്കുന്നത്. ഈ ഇൻഡക്‌സ് ഒരാൾക്ക് ഒരു വർഷം ജീവിക്കാനാവശ്യമായ വീട്ടുവാടക, ജോലിക്കാർക്കായി വാടകയ്‌ക്കെടുക്കുന്ന ഓഫിസ് സ്‌പേസ് വാടക എന്നിവ കണക്കാക്കുന്നു. ഡബ്ലിനിലെ ഇൻഡക്‌സ് പ്രകാരം വർഷം 40,600 യൂറോ ആണ് ഒരാൾക്ക് ജീവിക്കാൻ ആവശ്യം. പട്ടികയിൽ 14ാം സ്ഥാനത്താണ് ഡബ്ലിൻ.
അതേസമയം ചെലവ് ഏറിയതെങ്കിലും ഗുണമേന്മയുള്ള ജീവിതം നഗരത്തിന് തരാൻ കഴിയുന്നു എന്നും സാവിൽസ് പറയുന്നുണ്ട്. ന്യൂയോർക്ക്, ഹോങ്കോങ്, ലണ്ടൻ, ടോക്കിയോ, പാരിസ് എന്നിവയാണ് പട്ടികയിൽ മുമ്പിലുള്ളത്.