ഡബ്ലിൻ ബസ് ജീവനക്കാരുടെ സമരം: സ്ഥിതിഗതികൾ മോശമായിട്ടും ഇടപെടാനില്ലെന്ന നിലപാടുമായി സർക്കാർ

അഡ്വ.സിബി സെബാസ്റ്റ്യൻ

ഡബ്ലിൻ: ഡബ്ലിൻ ബസ് സർവീസ് ജീവനക്കാർ നടത്തുന്ന സമരത്തിൽ ഇടപെടാനും സർക്കാർ തലത്തിൽ നടപടികളുണ്ടാകുന്നില്ലെന്നു ആരോപണം ശക്തമാകുന്നു. പ്രശ്‌നം ഗുരുതരാവസ്ഥയിലായിട്ടും സർക്കാർ തലത്തിൽ പ്രശ്‌ന പരിഹാരത്തിനായി നടപടികളൊന്നും ഉണ്ടായിട്ടില്ല. ട്രാൻസ്‌പോർട്ട് മന്ത്രി ഷെയിൻ റോസ് കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ചു നടത്തിയ പ്രസ്താവന അദ്ദേഹം പ്രശ്‌നത്തിൽ ഇടപെടില്ലെന്നും പ്രശ്‌നം ഇൻഡസ്ട്രിയൽ റിലേഷൻ ഡിസ്പ്യൂട്ടിനു മുന്നിൽ പരിഹരിക്കണമെന്നുമാണ്. ശമ്പള വർധനവ് ആവശ്യപ്പെട്ട് ഡബ്ലിൻ ബസ് ജീവനക്കാർ കഴിഞ്ഞ ദിവസമാണ് സമരം ആരംഭിച്ചത്.
ബസ് ജീവനക്കാരുടെ സമരം ശക്തമായി തുടരുന്നതോടെ 40,000 ആളുകളുടെ യാത്രാ സൗകര്യത്തെയാണ് ദോഷകരമായ രീതിയിൽ ബാധിച്ചത്. കഴിഞ്ഞ നാലു ദിവസമായി തുടരുന്ന സമരം രാജ്യ തലസ്ഥാനത്തെ ഗതാഗതത്തെ പൂർണമായും അവതാളത്തിലാക്കി. ഇതേ തുടർന്നു സർക്കാർ തലത്തിൽ തലസ്ഥാനത്ത് മറ്റു ഗതാഗത മാർഗങ്ങൾ സാധാരണക്കാർക്കായി ഒരുക്കി നൽകുകയായിരുന്നു.
എന്നാൽ, സർക്കാർ തലത്തിൽ യാത്രക്കാർക്കു മറ്റു ബദൽ യാത്രാ സൗകര്യങ്ങൾ ഒരുക്കി കൊടുത്ത ശേഷം ഇനി ജീവനക്കാരുടെ സംഘടനകളെ ചർച്ചകൾക്കായി വിളിക്കൊൻ ഒരുങ്ങുകയാണ് സർക്കാർ. എത്രയും വേഗം തന്നെ ജീവക്കാരുടെ സംഘടനകളുമായി ചർച്ചകൾ ആരംഭിക്കുമെന്നു സർക്കാർ അറിയിച്ചു. ജീവനക്കാരുടെ സംഘടനകൾക്കു മുന്നിൽ ഓപ്പൺ ചെക്ക് ബുക്ക് തുറന്നു വച്ചിരിക്കുകയാണെന്നും ഇദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top