വൻ വിലയ്ക്ക് ഓഫിസുകൾ സ്വന്തമാക്കി ഡബ്ലിനിൽ വൻ കമ്പനികൾ; പട്ടികയിൽ ഇന്ത്യൻ കമ്പനികളും

സ്വന്തം ലേഖകൻ

ഡബ്ലിൻ: രാജ്യ്‌ത്തെ വ്യവസായ മേഖലയിൽ വിദേശ നിക്ഷേപം ലക്ഷ്യംവച്ചെത്തിയ വൻകിട കമ്പനികൾ തലസ്ഥാന നഗരത്തിൽ കൂടുതൽ ഫഌറ്റുകളും ഓഫിസുകളും വാങ്ങിക്കൂട്ടുന്നതായി റിപ്പോർട്ട്. രാജ്യത്തിന്റെ വ്യവസായ പുരോഗതി ലക്ഷ്യം വച്ച് കൂടുതൽ വിദേശ നിക്ഷേപം ആകർഷിച്ചതോടെയാണ് വൻ കമ്പനികൾ തല്സ്ഥാനത്ത് തന്നെ കൂടുതൽ നിക്ഷേപത്തിനു വഴി കണ്ടെത്തിയത്. ഈ കമ്പനികളുടെ പ്ട്ടിക തയ്യാറാക്കുകയാണ് സർക്കാർ ഇപ്പോൾ ചെയ്യുന്നത്.
കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഡബ്ലിൻ നഗരത്തിലെ പല ഓഫീസുകളും വിദേശ നിക്ഷേപകർ വൻ വിലയ്ക്ക് സ്വന്തമാക്കിയതായാണ് ഇപ്പോൾ റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്. പ്രോപ്പർട്ടി് ഗ്രൂപ്പായ സാവിൽസ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2013നും 2016നും ഇടയ്ക്ക് ഒരു മില്ല്യൺ സ്‌ക്വയർ മീറ്ററോളം ഓഫീസ് സ്‌പേസുകൾ വിദേശ നിക്ഷേപകർ സ്വന്തമാക്കിയിട്ടുണ്ട്. ഇത് ഡബ്ലിനിലെ ആകെ ഓഫീസ് സ്‌പേസിന്റെ 25%ത്തോളം വരും.
ചൈന,അമേരിക്ക,ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള നിക്ഷേപകരാണ് പ്രധാനമായും ഇടപാടുകാരായി എത്തിയത്.ഇന്ത്യയിൽ നിന്നും വൻനിക്ഷേപവുമായെത്തിയ മുപ്പതോളം കമ്പനികളും ഡബ്ലിൻ പ്രൊപ്പർട്ടികൾ വാങ്ങിയവരിൽ ഉൾപ്പെടുന്നു.ഫാർമസ്യൂട്ടിക്കൽ,ഐ ടി കമ്പനികളാണ് അയർലണ്ടിലെ വ്യവസായരംഗത്ത് പ്രവേശിക്കുന്നതിന് ഓഫിസുകൾക്കടക്കമുള്ള നിക്ഷേപം നടത്തിയത്.
പലിശ നിരക്ക് കുറവാണ് എന്നതാണ് അയർലണ്ടിൽ പ്രോപ്പർട്ടികൾ വാങ്ങാനായി വിദേശനിക്ഷേപകരെ പ്രേരിപ്പിക്കുന്നത് എന്നാണ് സാവിൽസ് റസർച്ച് ഡയറക്ടർ ജോൺ മക്കാർട്ട്‌നി പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top