സ്വന്തം ലേഖകൻ
ഡബ്ലിൻ: ആസ്റ്റൺ ക്വയിയിൽ നിന്നും 442,000 യൂറോയുടെ മയക്കുമരുന്നു പിടികൂടിയ സംഭവത്തിൽ 29 കാരനായ യുവാവിനെ ഗാർഡായി സംഘം അറസ്റ്റ് ചെയ്തു. ഡബ്ലിൻ സിറ്റി കോടതിയിൽ നിന്നു ലഭിച്ച ജാമ്യത്തെ തുടർന്നു ഇയാളെ പിന്നീട് ഗാർഡാ സംഘം പുറത്തു വിട്ടു.
മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഇരുപതുകാരനെ ഗാർഡാ സംഘം സ്റ്റോർ സ്ട്രീറ്റ് ഗാർഡാ സ്‌റ്റേഷനിൽ നിന്നും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ഗാർഡാ സംഘം വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഇയാളിൽ നിന്നു കൂടുതൽ വിവരങ്ങൾ ശേഖരിച്ച ശേഷം രാജ്യത്ത് എത്തിക്കുന്ന ലഹരിയുടെ റൂട്ടുകൾ കൃത്യമായി കണ്ടെത്താൻ സാധിക്കുമെന്ന പ്രതീക്ഷിക്കുന്നത്.
രാജ്യത്തും സിറ്റിയിലും പ്രദേശങ്ങളിലും കൊക്കൈയിനും മറ്റു നിരോധിത ലഹരി ഉത്പന്നങ്ങളും കൈമാറ്റം ചെയ്യുന്നതും, വിതരണം ചെയ്യുന്നതും ഈ യുവാക്കളുടെ സംഘമാണെന്നാണ് ഗാർഡ കണ്ടെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഇവർക്കെതിരെ കർശനമായ നടപടികളുണ്ടാകുമെന്നും ഗാർഡാ സംഘം സൂചന നൽകുന്നു.