ഡബ്ലിനിലെ ഒൻപത് കുടുംബങ്ങളെ വീട്ടിൽ നിന്നും ഇറക്കി വിട്ടു: സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ഹൗസിങ് മന്ത്രി

സ്വന്തം ലേഖകൻ

ഡബ്ലിൻ: ഡബ്ലിനിലെ വാടക വീട്ടിൽ നിന്നും ഒൻപത് കുടുംബങ്ങളെ ഇറക്കി വിട്ട സംഭവത്തിൽ ഹൗസിംങ് മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. ഡബ്ലിനിലെ ഒൻപത് താമസക്കാരെയാണ് കഴിഞ്ഞ ദിവസം മുന്നറിയിപ്പില്ലാതെ താമസ സ്ഥലത്തു നിന്നും ഇറക്കിവിട്ടത്. വിഷയത്തിൽ ഹൗസിംങ് മന്ത്രാലയത്തിന്റെ ചുമതലയുള്ള മന്ത്രി ഡരാ ഒ’ ബ്രയാൻ ആണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതു സംബന്ധിച്ചുള്ള തന്റെ ആശങ്കകൾ പങ്കു വച്ച മന്ത്രി റെസിഡൻഷ്യൽ ടെനൻസീസ് ബോർഡിനു കത്ത് അയക്കുകയും ചെയ്തിട്ടുണ്ട്. പിസ്ബർഗിലെ ബക്കേർളി റോഡിൽ കുടിയേറ്റക്കാരായ താമസക്കാരോടുണ്ടായ പെരുമാറ്റത്തിൽ അദ്ദേഹം തന്റെ ആശങ്കയും വ്യക്തമാക്കിയിട്ടുണ്ട്.


ഫിന്നാ ഫെയർ ടി.ഡിയും ഇതു സംബന്ധിച്ചുള്ള തന്റെ ആശങ്ക പങ്കു വച്ചിട്ടുണ്ട്. താമസക്കാർ എല്ലാവരും മാന്യമായ രീതിയിൽ പരിഗണിക്കപ്പെടുന്നുണ്ടെന്നു ഉറപ്പാക്കുന്നതിനായി ഒബ്രിയാൻ അന്വേഷണത്തിനും നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒൻപത് കുടിയേറ്റക്കാർ മോശമായി ട്രിറ്റ് ചെയ്ത സംഭവത്തിലുള്ള തന്റെ ആശങ്കയും ഇദ്ദേഹം പങ്കു വച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഇതു സംബന്ധിച്ചുള്ള ഫുട്ടേജുകൾ പുറത്തു വന്നിരുന്നു. നിരവധി ആളുകൾ കറുത്ത ബാഗ് ധരിച്ച് എത്തിയ ഒരു സംഘം ആളുകൾ വീടിനുള്ളിൽ കയറിയ ശേഷം കുടിയേറ്റക്കാരായ താമസക്കാരെ ഭീഷണിപ്പെടുത്തി പുറത്തിറക്കി വിടുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഇതു തന്നെയാണ് ഇപ്പോൾ അന്വേഷണം പ്രഖ്യാപിക്കുന്നതിനും കാരണമായിരിക്കുന്നത്.

Top