കോടികളുടെ പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ ഉടമയുടെ രണ്ട് മക്കൾ പിടിയിലായി.

ന്യുഡൽഹി:പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ ഉടമ റോയ് ഡാനിയലിന്റെ രണ്ട് മക്കൾ പിടിയിലായി. ഡൽഹി വിമാനത്താവളത്തിൽ വച്ചാണ് പിടിയിലായത്. റിനു മറിയം തോമസ്, റിയ ആൻ തോമസ് എന്നിവരാണ് പിടിയിലായത്. ഇവരെ കേരള പൊലീസിന് കൈമാറും. റിനു മറിയം തോമസ് കമ്പനി സിഇഒ ആണ്. റിയ ആൻ തോമസ് ഡയറക്ടർ ബോർഡ് അംഗമാണ്.

അതേസമയം, പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ സ്ഥാപനത്തിന്റെ കോന്നിയിലെ ആസ്ഥാനത്ത് ജപ്തി നടപടികൾ ആരംഭിച്ചു. വാകയാറിലെ ആസ്ഥാനത്തെ ഓഫീസാണ് ജപ്തി ചെയ്തത്. അടുര്‍ സ്വദേശി സുരേഷ് കെ വി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി ഓഫീസ് ജപ്തി ചെയ്യാന്‍ ഉത്തരവിട്ടത്. പത്തനംതിട്ട സബ് കോടതിയുടെതാണ് നടപടി

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്ഥാപനത്തില്‍ വലിയ തോതില്‍ സാമ്പത്തിക തട്ടിപ്പ് നടന്നതായും. നിക്ഷേപിച്ച തുകയ്ക്ക് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടാണ് നിക്ഷേപകന്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി തീര്‍പ്പാകുന്നതുവരെ സ്ഥാപനം കൈമാറ്റം ചെയ്യാനാവില്ലെന്നും കോടതി വ്യക്തമാക്കി.

സംസ്ഥാനത്തെ വിവിധ ശാഖകളിലായി ആയിരക്കണക്കിന് ആളുകള്‍ കോടിക്കണക്കിന് പണമാണ് ഫിനാന്‍സില്‍ നിക്ഷേപിച്ചിട്ടുള്ളത്. 274 ശാഖകളിലായി ഏകദേശം 2000 കോടി രൂപയുടെ നിക്ഷേപമുള്ളതായാണ് പ്രാഥമിക അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയിട്ടുള്ളത്. വാകയാറിലെ ആസ്ഥാനം അടച്ചു പൂട്ടിയതറിഞ്ഞ് പരാതിയുമായി എത്തുന്നവരുടെ എണ്ണവും കൂടുന്നുണ്ട്.

നിലവില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ പോപ്പുലര്‍ ഫിനാന്‍സിനെതിരെ രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പത്തംതിട്ട , കോന്നി പോലീസ് സ്‌റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതികള്‍ക്ക് മേല്‍ വിശ്വാസ വഞ്ചന, സാമ്പത്തിക ക്രമക്കേട്, തുടങ്ങിയ വകുപ്പുകള്‍ ചുമത്താനാണ് അന്വേഷണ സംഘത്തിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.അതേ സമയം സ്ഥാപനം ഏറ്റെടുക്കുന്നതിനായി മറ്റൊരു പ്രമുഖ ധനകാര്യ സ്ഥാപനവുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

പോപ്പുലർ ഫിനാൻസ് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് വമ്പൻ തിരിമറികൾ നടന്നതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കേസിൽ സ്ഥാപനം ഉടമ റോയ് ഡാനിയേലിനും ഭാര്യ പ്രഭയ്ക്കുമെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കോന്നി, പത്തനംതിട്ട പൊലീസ് സ്റ്റേഷനുകളിലായി രണ്ട് കേസുകളാണ് നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം അടൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചു. വിശ്വാസ വഞ്ചന, സാമ്പത്തിക ക്രമക്കേട്, തുടങ്ങിയ വകുപ്പുകൾ പ്രതിൾക്കെതിരെ ചുമത്തും. കേസിൽ ഡയറക്ടർ ബോർഡ് സ്ഥാനത്തുള്ള എല്ലാവരും പ്രതികളാകുമെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.ആയിരക്കണക്കിന് ആളുകൾ കോടിക്കണക്കിന് രൂപയാണ് പോപ്പുലർ ഫിനാൻസിൽ നിക്ഷേപിച്ചിട്ടുള്ളത്. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ 274 ശാഖകളിലായി 2000 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തൽ.

Top