പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: മുഖ്യപ്രതികൾ അറസ്റ്റിൽ.കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിനു വിളിച്ചു വരുത്തിയ ശേഷമായിരുന്നു അറസ്റ്റ്

കൊച്ചി: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ മുഖ്യപ്രതികളായ രണ്ടു പേരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. പോപ്പുലർ ഫിനാൻസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ തോമസ് ഡാനിയേലിനേയും മകളും ഡയറക്ടറുമായ റീന മറിയം തോമസിനേയുമാണ് അറസ്റ്റ് ചെയ്തത്.നിക്ഷേപകരിൽ നിന്നായി 2000 കോടി രൂപയുടെ തട്ടിപ്പ് ആണ് പ്രതികൾ നടത്തിയിരുന്നത്. പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ് വഴി സ്വീകരിച്ച നിക്ഷേപം ഉടമകൾ വകമാറ്റിയത് വായ്പയുടെ രൂപത്തിലായിരുന്നു. നിക്ഷേപകരുടെ പണം വിവിധ അക്കൗണ്ടുകളിലേക്ക് നിയമപരമായി മാറ്റിയ ശേഷം അതിൽ നിന്ന് വായ്പയായി പണം വകമാറ്റുകയായിരുന്നു.

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ ഉടമ റോയി ഡാനിയലിന്റെ മക്കൾ റിയയ്ക്കും റിനുവിനും തട്ടിപ്പിൽ മുഖ്യപങ്കുണ്ടെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. റിനു മറിയം തോമസ് കമ്പനി സിഇഒയും റിയ ആൻ തോമസ് ഡയറക്ടർ ബോർഡ് അംഗവുമാണ്.നിക്ഷേപകരെ വഞ്ചിച്ച് രണ്ടായിരം കോടിയോളം രൂപ തട്ടിയെടുത്തു എന്നതാണ് കേസ്. ഇന്ന് കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിനു വിളിച്ചു വരുത്തിയ ശേഷമായിരുന്നു അറസ്റ്റ്.പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് പ്രതികളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. റോയി തോമസ് ഡാനിയൽ, റിനു മറിയം തോമസ് എന്നിവരെ ആണ് അറസ്റ്റ് ചെയ്തത്. എൻഫോഴ്സ്മെൻറ് ആസ്ഥാനത്ത് വിളിച്ചുവരുത്തി പ്രതികളെ ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പത്തനംതിട്ട ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്കെതിരെ സംസ്ഥാനത്താകെ ആയിരത്തിലധികം കേസുകളാണ് തട്ടിപ്പിന്റെ പേരിൽ പൊലീസ് രജിസ്റ്റർ ചെയ്‌തത്‌. തട്ടിയെടുത്ത പണം ചെലവഴിച്ചത് സംബന്ധിച്ചും ബിനാമി ഇടപാടുകളെ കുറിച്ചുമാണ് ഇഡി അന്വേഷണം നടത്തുന്നത്.തട്ടിയെടുത്ത പണം ദുബായ്, ആസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ നിക്ഷേപിച്ചതായാണ് ഇഡിയുടെ കണ്ടെത്തൽ. കേസിൽ സിബിഐ അന്വേഷണവും നടക്കുന്നുണ്ട്. പ്രതികളെ നാളെ സിജെഎം കോടതിയിൽ ഹാജരാക്കും.

Top