ഡബ്ലിനില്‍ പുതിയ പാര്‍ക്കെത്തുന്നു: 75 മില്ല്യണ്‍ യൂറോ ചിലവ്; കളി സ്ഥലവും സ്‌റ്റേജും അടക്കം വന്‍ പദ്ധതി

ഡബ്ലിനിന്‍: ഡബ്ലിനില്‍ പുതിയ പബ്ലിക് പാര്‍ക്ക് വരുന്നു…750,000 യൂറോയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അടുത്ത വര്‍ഷത്തോടെ സിറ്റിയിലെ ലിബര്‍ട്ടീസ് മേഖലയിലാണ് പാര്‍ക്ക് വരിക. പുതിയ പാര്‍ക്കിനുള്ള പ്ലാന്‍ അടുത്ത ആഴ്ച്ച മുതല്‍ കണ്‍സള്‍ട്ടേഷന് വരുന്നതാണ്. നൂറ് വര്‍ഷമായിട്ടുണ്ട് മേഖലയിലെ ആദ്യ പാര്‍ക്ക് വന്നിട്ട്. അടുത്ത ആറാഴ്ച്ച പൊതു ജനങ്ങള്‍ക്കും പാര്‍ക്കിനെ സംബന്ധിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം. അടുത്ത വര്‍ഷം തുടക്കത്തില്‍ തന്നെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുമെന്നാണ് പ്രതീക്ഷ.

കോര്‍ക്ക് സിറ്റിയും ചേംബര്‍ സ്ട്രീറ്റിനും ഇടയില്‍ ഡബ്ലിന്‍ സിറ്റി കൗണ്‍സിലിന്റെ ഒഴിഞ്ഞ് കിടക്കുന്ന പ്രദേശമുണ്ട്. ഇവിടെയാണ് വീവര്‍ പാര്‍ക്ക് എന്ന പേരില്‍ പുതിയ പാര്‍ക്ക് വരിക. കഴിഞ്ഞ എട്ട് കൊല്ലമായി ഉപയോഗിക്കാതെ കിടക്കുകയാണ് സ്ഥലം. ചേംമ്പര്‍ സ്ട്രീറ്റ് ഫ്‌ലാറ്റ് കോംപ്ലക്‌സിന്റെതായിരുന്നു സ്ഥലം. 1970 പണിത സോഷ്യല്‍ ഹൗസിങ് കോംപ്ലക്‌സായിരുന്നു ഇത്. 2008ല്‍ ഇവിടെ നിന്ന് പൊളിച്ചുനീക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൗണ്‍സില്‍ മാനേജ്‌മെന്റ് ഡവലപ്പര്‍മാര്‍ക്ക് സ്ഥലം വില്‍ക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ പ്രാദേശിക കൗണ്‍സിലര്‍ എതിര്‍പ്പുമായി രംഗത്ത് വരികയും മേഖലയിലെ സമൂഹത്തിന് വേണ്ടി ഉപയോഗിക്കണമെന്ന് ആവശ്യപ്പെടുകയും ആയിരുന്നു. ഏറ്റവും സമീപ കാലത്ത് ഇവിടെ നിര്‍മ്മിച്ച പാര്‍ക്ക് സെന്റ് പാട്രിക് പാര്‍ക്കാണ്. സെന്റ് പാട്രിക് കത്തീട്രലിന് സമീപത്താണിത്. 1904 ലിലായിരുന്നു നിര്‍മ്മാണം. സന്ദര്‍ഭവശാല്‍ മേഖലയില്‍ വെറുതെ കിടക്കുന്ന സ്ഥലമില്ലെന്നും നേരം പോക്കിനായി ചെന്നിരിക്കാന!് സ്ഥലമില്ലെന്നും പാര്‍ക്കിന്റെ സൂപ്രണ്ടന്റ് ലെസ്ലി മൂര്‍ പറയുന്നു. മേഖലയില്‍ ഒരു പച്ചപ്പ് കൊണ്ട് വരാന്‍ പാര്‍ക്കിന് കഴിയും. എന്നാല്‍ നേരം പോക്കിനും പറ്റുന്നതായിരിക്കും സംവിധാനങ്ങള്‍. കളികള്‍ക്കുള്ള മൈതാനമായും വിശ്രമിക്കാനിരിക്കുന്നതിനുള്ള മൈതാനമായും രണ്ട് ഭാഗങ്ങളാക്കും.

കളികള്‍ക്കുള്ള മൈതാനത്തിന് വിസ്തൃതി കൂടുതല്‍ ഉണ്ടാകും. മൈതാനത്തിന് ചുറ്റും കൗമാരക്കാര്‍ക്ക് ‘ഹാങ് ഔട്ട് സ്‌പേസ് ‘നിര്‍മ്മിക്കും. ഇതിന!്‌റെ മുഖം കോര്‍ക്ക് സ്ട്രീറ്റിന് അഭിമുഖം ആയിരിക്കും. സ്‌കേറ്റ് ബോര്‍ഡേഴ്‌സിന് വേണ്ടിയും ഇവിടെ സൗകര്യം ഉണ്ടാകും. പ്ലേ ഏരിയയില്‍ പത്ത് വയസ് വരെയുള്ള കുട്ടികള്‍ക്ക് കളിക്കുന്നതിന് സൗകര്യം ഒരുക്കിയിരിക്കും. അംഗവൈകല്യമുള്ള കുട്ടികള്‍ക്കടക്കം കളിക്കുന്നതിനുള്ള സൗകര്യം ഉണ്ടാകുന്നതാണ്. മൈതാനത്തിന്റെ കിഴക്ക് ഭാഗം കുന്നാണ്. ചെറിയ വൃക്ഷങ്ങളും മറ്റും ഇവിടെവെച്ച് പിടിപ്പിക്കും. കുട്ടികള്‍ക്ക് ബാസ്‌ക്കറ്റ്‌സ്വിങ് പോലുളള സൗകര്യവും ഉണ്ട്. പ്ലേ ഏരിയയിലേക്ക് പ്രവേശനമില്ലാത്ത കുട്ടികള്‍ക്ക് വേണ്ടിയാണിത്.

പടിഞ്ഞാറന്‍ അതിര്‍ത്തി കുറ്റിക്കാടായിരിക്കും. ഇതിനിടയില്‍ അല്‍പം സ്ഥലം പിക്‌നിക് ഏരിയക്കും ജിം പരിശീലനത്തിനുമായി മാറ്റിവെയ്ക്കും. കിഴക്കും പടിഞ്ഞാറുമുള്ള അതിര്‍ത്തികള്‍ തീയേറ്റര്‍ പോലെയാണ് വകിസിപ്പിക്കുന്നത്. വടക്കോട്ട് മുഖമായി ഇരിക്കുന്നതിന് സൗകര്യമൊരുക്കും. കേന്ദ്ര സ്ഥാനത്ത് പാര്‍ട്ടിയും പ്രദര്‍ശനങ്ങളും പോലുള്ളവ സംഘടിപ്പിക്കാന!് കഴിയും. കൂടാതെ കലാപ്രകടനങ്ങളും മറ്റും അരങ്ങേറുന്നതിനും സഹായകരമാകുമിത്.

Top