അവധിക്കാലം അടുത്തെത്തി: തിരക്കിൽ മുങ്ങി ഡബ്ലിൻ പാസ്‌പോർട്ട് ഓഫിസ്

സ്വന്തം ലേഖകൻ

ഡബ്ലിൻ: അവധിക്കാലം അടുത്തതോടെ ഡബ്ലിനിലെ പാസ്‌പോർട്ട് ഓഫിസിൽ തിരക്കേറിയതോടെ പ്രവർത്തനങ്ങൾ താറുമാറായി. നിരവധി ആളുകളാണ് ഇത്തരത്തിൽ പാസ്‌പോർട്ടിനു അപേക്ഷ നൽകിയ ശേഷം നടപടികളൊന്നും ഇല്ലാത്തത്. സമർപ്പിച്ച പാസ്‌പോര്ട്ട് അപേക്ഷകളുടെ നിജസ്ഥിതി പോലും അപേക്ഷകർക്ക് ഇപ്പോൾ ലഭിക്കുന്നില്ലത്രേ.
അപേക്ഷകർക്കുള്ള ഏക ഏകമാർഗം ഫോൺകോളുകൾ വഴി അപേക്ഷയുടെ വിവരങ്ങൾ അറിയുകയായിരുന്നു.എന്നാാൽ തിരക്ക് കാരണം ഹെൽപ്പ്‌ലൈനും ഇപ്പോൾ ശരിയായ വിധം പ്രവർത്തിക്കുന്നില്ല.തിരക്ക് കാരണം ഇപ്പോൾ കോളുകൾ സ്വീകരിക്കാൻ കഴിയില്ലെന്ന റെക്കോഡഡ് സന്ദേശമാണ് വിളിക്കുന്നവർക്ക് ലഭിക്കുന്നത്. ഫോൺ ചെയ്യുന്നവരോട് അപേക്ഷയുടെ വിവരങ്ങൾ ഓൺലൈനായി പരിശോധിക്കാനാണ് ആവശ്യപ്പെടുന്നത്. അടിയന്തരമായ യാത്ര ആവശ്യമുള്ളവർക്ക് അനുബന്ധരേഖകളടക്കം ഈമെയിൽ ചെയ്യാനാണ് നിർദ്ദേശം ലഭിക്കുന്നത.്
തുടർച്ചയായി ഫോൺകോളുകൾ വരുന്നതിനാൽ എല്ലാ കോളുകളും സ്വീകരിക്കാൻ കഴിയില്ലെന്നാണ് വിദേശകാര്യമന്ത്രാലയം അറിയിക്കുന്നത്. അപേക്ഷകരുടെ കോളുകൾ സ്വീകരിക്കുന്നതിനായി കൂടുതൽപേരെ അടുത്തയാഴ്ച മുതൽ ജോലിക്ക് നിർത്തുമെന്ന് വിദേശകാര്യ മന്ത്രാലയത്തിൽ നിന്നും അറിയാൻ സാധിക്കുന്നു.ട്വിറ്റർ വഴിയും പാസ്‌പോർട്ട് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. 68281 ഓളം അപേക്ഷകൾ പരിശോധിക്കുന്നതിനായി രണ്ടാഴ്ച മുമ്പായി 227 താൽക്കാലിക ജീവനക്കാരെ നിയമിച്ചിരുന്നു. അപ്പോഴും 9217 അപേക്ഷകൾ ബാക്കിയാണ്.
എന്നാൽ അവധിക്കാലം അടുത്തതോടെ നൂറുകണക്കിന് അപേക്ഷകളാണ് ഇപ്പോഴും പാസ്‌പോർട്ട് പുതുക്കലിനും മറ്റുമായി ഓഫിസിൽ എത്തുന്നത്.ഇവർക്കൊന്നും എന്ന് പാസ്‌പോർട്ട് ലഭിക്കും എന്ന് പറയാനാവാത്ത അവസ്ഥയിലാണ് ഈ ഓഫിസിന്റെ പ്രവർത്തനം ഇപ്പോൾ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top