സ്വന്തം ലേഖകൻ
ഡബ്ലിൻ: ഡബ്ലിനിലെ ഗ്രാഫ്റ്റൺ തെരുവിലെ കാൽനടക്കാരുടെ എണ്ണം വർദ്ധിച്ചതോടെ ബിസിനസിൽ നൂറ് ശതമാനത്തിന്റെ വർദ്ധനവുണ്ടായതായി പഠനം. ഡബ്ലിൻ സിറ്റി കൗൺസിൽ നടത്തിയ പഠനത്തിലാണ് ഇതു സംബന്ധിച്ചുള്ള വിവരം കണ്ടെത്തിയിരിക്കുന്നത്.
ഡബ്ലിനിലെ ഗ്രാഫ്‌റ്റോൺ സ്ട്രീറ്റ് കഴിഞ്ഞ ദിവസമാണ് കാൽനടയാത്രക്കാർക്കു വേണ്ടി തുറന്നു കൊടുത്തത്. ഇതേ തുടർന്നു ഈ സ്ട്രീറ്റിൽ നടത്തിയ പരിശോധനയിലാണ് ബിസിനസിൽ വൻ വർദ്ധനവ് ഉണ്ടായതായി കണ്ടെത്തിയിരിക്കുന്നത്.
കാൽനടക്കാർക്കായി വഴി തുറന്നു കൊടുത്ത ശേഷമുള്ള ആദ്യത്തെ നാല് ആഴ്ചയുടെ കണക്ക് പ്രകാരം 40 മുതൽ നൂറു ശതമാനം വരെയുള്ള വർദ്ധനവാണ് ഇവിടെയുണ്ടായിരിക്കുന്നത്. ഗ്രാഫിറ്റോൺ സ്ട്രീറ്റിലെ 292 വ്യവസായ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇതു സംബന്ധിച്ചു കണ്ടെത്തിയത്.
കഴിഞ്ഞ നാല് ആഴ്ചയായി ഗ്രാഫ്റ്റൺ സ്ട്രീറ്റ് ഏരിയ വഴി കാൽനടയാത്രക്കാരെ കടത്തിവിടുന്നുണ്ട്. ഇത് വഴി യാത്രക്കാർ കടന്നു പോകാൻ തുടങ്ങിയതോടെയാണ് ബിസിനസിൽ വർദ്ധനവുണ്ടായതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് വഴി സാമ്പത്തിക മേഖലയിൽ പ്രത്യേക ഉണർവ് ഉണ്ടായിട്ടുണ്ടെന്നും വ്യക്തമാകുന്നുണ്ട്.