ടിക്കറ്റ് റീഫണ്ട് തട്ടിപ്പ് കേസിൽ കോൺഫിഡണ്ട് ട്രാവലിനെതിരെ കേസ് എടുക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് !.മഹാമാരിക്കിടയിലും നേഴ്‌സുമാരെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തത് അയർലണ്ടിലെ മലയാളി സ്ഥാപനം !സ്ഥാപനത്തിനെതിരെ നിരവധി പരാതികൾ !

നിധിൻ മേനോൻ

ഡബ്ലിൻ :നേഴ്‌സിങ് റിക്രൂട്ട്മെന്റ് തട്ടിപ്പിനെ ശേഷം അയർലണ്ടിൽ അതിലും വലിയ തട്ടിപ്പ് !ലോകം വിറങ്ങലിച്ച് നിൽക്കുന്ന കോവിഡ് മഹാമാരിക്കിടയിലും മലയാളി നേഴ്‌സുമാരെ അടക്കം ഒരുപാട് പേരെ ഫ്ളൈറ്റ് ടിക്കറ്റ് റീഫണ്ട് തട്ടിപ്പിലൂടെ കബളിപ്പിച്ചതിനെതിരെ അയർലണ്ട് താലയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കോൺഫിഡണ്ട് ട്രാവലിനെതിരെ കേസ് എടുക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശം. തട്ടിപ്പിനിരയായവരുടെ പരാതിയിലാണ് കേസ് എടുക്കാൻ നിർദേശം !ടിക്കറ്റ് റീഫണ്ട് തട്ടിപ്പ് അടക്കം നിരവധി പരാതികൾ ഈ സ്ഥാപനത്തിന്റെ കമ്പനി ഡയറക്ടേഴ്സ് അടക്കമുള്ള ആളുകൾക്ക് എതിരെ ഉയർന്നിട്ടുണ്ട്.അയർലന്റിലെ നേഴ്‌സിങ് റിക്രൂട്ട്മെന്റ് തട്ടിപ്പും എയർ ടിക്കറ്റ് റീഫണ്ട് അടക്കമുള്ള മറ്റു നിയമവിരുദ്ധ ഇടപാടുകളിലും ഒരേ ഗാങ്ങുകൾ ആണെന്നാണ് സൂചന !

മലയാളികൾ അടക്കമുള്ളവരിൽ നിന്നും ലക്ഷങ്ങൾ ആണ് ഈ ട്രാവൽ ഏജന്റും കൂട്ടാളികളും കൂടി തട്ടിയെടുത്തിരിക്കുന്നതെന്നാണു പരാതി .കേരള മുഖ്യമന്ത്രി പിണറായി വിജയൻ മുൻപാകെ കൊടുത്തിരിക്കുന്ന പരാതിയിൽ ഈ മലയാളി സംഘത്തിനെതിരെ അതി ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത് !പരാതിയിലെ തീവ്രത മനസിലാക്കി അന്വോഷണത്തിനും തുടർ നടപടിക്കും മുഖ്യമന്ത്രിയുടെ ഓഫീസ് ഓർഡർ ഇറക്കിയിരിക്കുകയാണ്.കൂടാതെ പരാതിക്കാർ ഇവർക്ക് എതിരെ അയർലന്റിലെ വിവിധ ഏജൻസികളിലും നിയമനടപടികൾ തുടങ്ങിയിട്ടുണ്ട്.

കോൺഫിഡന്റ് ട്രാവൽസിൽ നിന്നുമെടുത്ത എയർടിക്കറ്റ് കോവിഡ് മഹാമാരി കാരണം ഫ്‌ളൈറ്റ് ക്യാൻസൽ ആയതിനെ തുടർന്ന് റീഫണ്ട് ചോദിച്ചപ്പോൾ അതിൽ നിന്നും അഡ്മിൻ ഫീ ഈടാക്കിയതിനു ശേഷം ബാക്കിയുള്ള തുക മാത്രമേ കൈമാറാൻ സാധിക്കു എന്ന് ട്രാവൽസ് ഉടമകൾ പറയുന്നിടത്തു നിന്നുമാണ് പ്രശ്നങ്ങളുടെ തുടക്കം. ഇ. യൂ. റെഗുലേഷൻസ് 261 പ്രകാരം നിയമവിരുദ്ധമായ ഈ ആവിശ്യത്തെയാണ് ടിക്കറ്റ് എടുത്തവർ ചോദ്യം ചെയ്യുന്നത്.

പരാതിക്കാരനും മറ്റുള്ളവരും താലയിൽ ഉള്ള കോൺഫിഡണ്ട് ട്രാവൽസിലെ നിവിൽ അബ്രാഹത്തിനെയാണ് ടിക്കറ്റിനായി വിളിച്ചത് .നിവിലിനോട് ടിക്കറ്റ് കാര്യങ്ങൾ പറയുകയും തിരിച്ചു വിളിക്കാം എന്നും പറയുകയും ചെയ്തു. കുറച്ചുകഴിഞ്ഞപ്പോൾ പോൾ വർഗീസ് എന്നയാൾ, ഈ ട്രാവൽസിലെ ജോലിക്കാരൻ ആണെന്ന് സ്വയം വെളിപ്പെടുത്തി വിളിക്കുകയും ടിക്കറ്റ് വിവരം ചോദിക്കുകയും ഡീറ്റയിൽസ് വാങ്ങിയതിന് ശേഷം പറഞ്ഞ ടിക്കറ്റ് പണം അടച്ച് ടിക്കറ്റ് ഇഷ്യു ചെയ്യുകയും ചെയ്തു.

1545 യൂറോയ്ക്ക് കോൺഫിഡന്റ് ട്രാവൽസിൽ നിന്നും 27/02/2020 ന് ടിക്കറ്റ് ബുക്ക്‌ ചെയ്ത വ്യക്തി, ഫ്‌ളൈറ്റ് ക്യാൻസൽ ചെയ്യപ്പെട്ടതിനെ തുടർന്ന് ടിക്കറ്റ് റീഫണ്ട് ചോദിച്ചപ്പോഴാണ് ട്രാവൽസ് ഉടമകൾ തികച്ചും നിയമവിരുദ്ധമായ തീവട്ടി കൊള്ളപ്പണം വേണമെന്ന ആവിശ്യം മുന്നോട്ട് വെക്കുന്നത്. ഈ വ്യക്തിയും വഞ്ചനക്കിരയായ മറ്റാളുകളുമാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.

അഡ്മിൻ ഫീ എന്ന വകുപ്പിൽ 120 യൂറോയാണ് പരാതിക്കാരനായ ഒരു വ്യക്തിയോട് കോൺഫിഡന്റ് ട്രാവൽ ട്രാവൽ ഏജന്റ് ആവശ്യപ്പെട്ടത്. തനിക്കവകാശപ്പെട്ട തുക കിട്ടാൻ അങ്ങോട്ട്‌ 120 യൂറോ ഇനിയും നൽകി മേടിക്കേണ്ട ഗതികേടിലാണ് ഇദ്ദേഹവും തട്ടിപ്പിനിരയായ മറ്റാളുകളും.കഴുത്തറപ്പൻ തട്ടിപ്പാണ് എല്ലാ നിയമങ്ങളും കാറ്റിൽ പറത്തി ഈ ട്രാവൽ ഏജന്റുമാർ നടത്തിയിരിക്കുന്നത് .ഇതുപോലെ നൂറുകണക്കിന് ആളുകളിൽ നിന്നാണ് ഇവർ പണം നിയമ വിരുദ്ധമായി തട്ടിയെടുത്തിരിക്കുന്നത് .

അഡ്മിൻ ഫീ എന്ന പേരിൽ ഇവർ പണം ഈടാക്കാൻ ശ്രമിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും നിയമ വിരുദ്ധവുമാണെന്ന് അയര്ലണ്ടിലെ ലീഡിങ് സോളിറ്റർമാരുടെയും ബാരിസ്റ്റർമാരുടെയും നിയമോപദേശം.നാട്ടിൽ കശാപ്പു കട നടത്തുന്നവർ തോന്നുന്ന വിലക്ക് ഇറച്ചിക്കച്ചവടം നടത്തുന്ന അതെ മനോഭാവത്തിൽ കഴുത്തറപ്പൻ നടപടികളാണ് ഈ ട്രാവൽ ഏജന്റുമാർ നടത്തിയിരിക്കുന്നത്. ഇവർക്ക് എതിരെ അയർലന്റിലും കേരളത്തിലും നിയമനടപടികൾ തുടങ്ങിക്കഴിഞ്ഞിരിക്കയാണ് .

ഫ്ലൈറ്റ് ക്യാൻസൽ ആയ വിവരം പോലും തട്ടിപ്പിനിരയായ വ്യക്തികൾ വാർത്തകളിൽ നിന്നുമാണ് അറിയുന്നത്. ടിക്കറ്റ് ബുക്ക്‌ ചെയ്തവരെ അടിസ്ഥാന വിവരങ്ങൾ പോലും അറിയിക്കാതെ നിരുത്തരവാദിത്തപരമായി പെരുമാറുന്ന ഏജൻസിയുടെ വിശ്വാസ്യത എത്രത്തോളമാണെന്ന് ഇതിൽ നിന്നും വ്യക്തമാവുന്നതാണ്. സുഹൃത്ത് ചമഞ്ഞ് രസീത് ഇല്ലാതെ ടിക്കറ്റ് കൈമാറിയ ഏജന്റ് പിന്നീട് ടേംസ് ആൻഡ് കണ്ടിഷൻസ് കൃത്യമായി പാലിക്കാതെ ഒരുപാട് കൃത്രിമങ്ങളോട് കൂടിയ ഒരു രസീത് ഇവർക്ക് കൈമാറുകയും ചെയ്തത് ഡോക്കുമെന്റ് ഫോർജറിയിലും പെടും !

എമിറേറ്റ്സ് കമ്പനിയുടെ ഔദ്യോഗിക അക്കൗണ്ടിലേക്കാണ് ഇവരടച്ച തുക പോയതെന്നാണ് ഏജന്റ് പറഞ്ഞിരുന്നത്. അതിനാലാണ് റീഫണ്ടിങ്ങിനു ഇത്രയും താമസമുണ്ടാവുന്നതെന്നും, അഡ്മിൻ ഫീ ആവശ്യമായി വരുന്നതെന്നുമാണ് കോൺഫിഡന്റ് ട്രാവൽ നടത്തിപ്പുകാർ പറഞ്ഞത് . പക്ഷെ പിന്നീട് മനസ്സിലാക്കാൻ സാധിച്ചത് പണം പോയിരിക്കുന്നത് എമിറേറ്റ്സിലേക്കല്ല മറിച്ച് വേൾഡ് ട്രാവൽസ് എന്ന കോൺഫിഡന്റ് ഗ്രൂപ്പിന്റെ പിതൃ സ്ഥാപനത്തിലേക്കാണ് എന്നാണ്.

സത്യത്തിൽ വെറും 650 യൂറോ മാത്രം ഒരു ടിക്കറ്റിന്റെ തുകയായി ഈടാക്കേണ്ടിടത്ത് 745 യൂറോ ഈടാക്കിയതും മറ്റൊരു തട്ടിപ്പിന്റെ ഭാഗമാണ്. നിലവിൽ ക്യാൻസൽ ആയ ടിക്കറ്റിന് കിട്ടേണ്ട റീഫണ്ട് അങ്ങോട്ട്‌ പണം കൊടുത്തു വാങ്ങിക്കേണ്ട ഗതികേടിലാണ് തട്ടിപ്പിനിരയായവർക്ക് ഇപ്പോഴുള്ളത്.ഈ ട്രാവൽ ഏജൻസിയുടെ മറവിൽ ഇതേ ആളുകൾ തന്നെ വിവിധ സ്ഥാപനങ്ങൾ പല പേരുകളിൽ നടത്തുന്നുണ്ട്. ചിലത് സാമ്പത്തിക കുറ്റ കൃത്യങ്ങളിൽ പെട്ടതാണെന്നും നാഷണൽ ഏജൻസിയുടെ അന്വോഷണ പരിധിയിലും ഉള്ളതാണെന്നും സൂചനയുണ്ട് !..

രാജ്യത്തെയും കേരളത്തെയും ഞെട്ടിച്ച സ്വർണ്ണക്കടത്ത് അടക്കം വിവാദമായ വിഷയങ്ങളിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർ സംശയത്തിന്റെ നിഴലിൽ എത്തിയ കേസിൽ നാഷണൽ അന്വോഷണ ഏജൻസി അന്വോഷണം നടത്തുമ്പോൾ സമാനമായ രാജ്യ ദ്രോഹ കുറ്റങ്ങളിൽ സാമ്പത്തിക ക്രമക്കേടിലും അന്വോഷണം നടക്കുന്നുണ്ട് .അത്തരം കേസുകളിൽ ഹവാല കള്ളപ്പണ കേസുകളിൽ വിദേശ രാജ്യങ്ങളിൽ ചിലരുടെ ഇടപാടുകൾ അന്വോഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ ഗവൺമെന്റിനും പരാതി പോയിട്ടുണ്ട് .അതിൽ അയർലണ്ട് അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിൽ ഹവാല പണം ഇറക്കുന്ന തീവ്രവാദി ബന്ധമുള്ളവരും അന്വോഷണത്തിലുണ്ട് എന്ന് സൂചനയുണ്ട് ! അതിൽ മലയാളികൾ അടക്കമുള്ളവരും ചില മുൻ മാധ്യമ പ്രവർത്തകരും അവരുടെ ബന്ധുക്കളും ഉണ്ട് എന്നും സൂചനയുണ്ട് .
ഇതിനിടെയിൽ തട്ടിപ്പുകാരെ വെള്ളപൂശാൻ പിന്തുണയുമായി വന്ന ജന പ്രതിനിധിക്ക് എതിരെയും കടുത്ത പ്രതിഷേധവും പരാതിയും സോഷ്യൽ മീഡിയായിൽ നിറയുന്നുണ്ട്.

ആരാണ് കോൺഫിഡണ്ട് ട്രാവൽ നടത്തിപ്പുകാർ ?..ആരാണ് തട്ടിപ്പിലെ കിംഗ് പിൻ ?- തുടരും ….

Top