മലയാളി നേഴ്‌സുമാരേ;കഴുത്തറപ്പൻ ചതി വരുന്നു !..യുകെയിലേക്ക് വൻ നേഴ്സ് റിക്രൂട്ട്മെന്റ് തട്ടിപ്പിന് പദ്ധതി ! മലയാളികൾ ചേർന്ന് ആസൂത്രണം ചെയ്യുന്നത് 3കോടി പൗണ്ടിന്റെ തട്ടിപ്പ്.കൂടെ നേഴ്‌സിങ് സംഘടനയും

ലണ്ടന്‍ :മാലാഖാമാരായ നേഴ്‌സുമാരെ വിറ്റു കാശാക്കാൻ വൻ പദ്ധതി …യു.കെയിലേക്ക് കേരളത്തിൽ നിന്നും വൻ നേഴ്സ് റിക്രൂട്ട്മെന്റ് തട്ടിപ്പിനു വഴിയൊരുങ്ങുകയാണ് . ഏതാണ്ടൊക്കെ ഇംഗ്ളീഷ് അറിയാവുന്ന എല്ലാ നേഴ്സുമാർക്കും ബ്രിട്ടനിലേക്ക് നേഴ്സായി പോകാമെന്ന് ഒരു ഓൺലൈൻ പത്രത്തിൽ നിരന്തിരം വാർത്ത നല്കിയാണ്‌ മലയാളി നേഴ്സുമാരേയും അവരുടെ കുടുംബത്തേയും നശിപ്പിക്കാൻ നടത്തുന്ന നീക്കം.ചതിയുടെ വൻ തട്ടിപ്പിന് പിന്നിൽ മത-സാംസ്കാരിക -നേഴ്‌സിങ് സംഘനയുടെ ഉള്ളിലെ നേതാക്കളും ബ്ളാക്ക്മെയിൽ പത്രപ്രവർത്തകനും എന്നുള്ളതും ഞെട്ടിക്കുന്നതാണ്

ഇതാണ് വസ്തുതകൾ ;നിലവിൽ 50000ത്തോളം നേഴ്സുമാരുടെ ഒഴിവാണ്‌ യു.കെയിൽ. ഈ തസ്തിക കുറെ നികത്തുവാൻ IELTS എന്ന വലിയ കടമ്പ ഒഴിവാക്കാൻ ബ്രിട്ടൻ താല്ക്കാലികമായി തീരുമാനിച്ചിരുന്നു. ബ്രിട്ടീഷ് കൗൺസിലിന്റെ തീരുമാനം എൻ.എം.സി അംഗീകരിക്കുകയായിരുന്നു. ബ്രിട്ടനിൽ ബ്രക്സിറ്റ് വന്നതോടെയാണ്‌ നേഴ്സുമാരുടെ ഒഴിവുകൾ രൂക്ഷമായത്. മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേ നേഴ്സുമാർക്കുണ്ടായിരുന്ന പരിഗണനയും തൊഴിൽ സംവരണവും ഒക്കെ എടുത്തു കളഞ്ഞു. ഒഴിവ് നികത്താൻ ഇന്ത്യ അടക്കം ഉള്ള രാജ്യങ്ങളിൽ 27 ലക്ഷംത്തോളം പൗണ്ട് ചിലവിട്ട് ഇന്റർവ്യൂവും വൻ സനാഹങ്ങളും നടത്തി. എന്നാൽ ഐ.എൽ.ടി.എസ് 7 പോയിന്റെ നേടിയവരേ കണ്ടെത്താൻ കഴിയാതെ വന്നു. ഇതോടെയാണ്‌ വരുന്ന കുറച്ച് വർഷത്തേക്ക് ഐ.എൽ.ടി.എസ് ഒഴിവാക്കാൻ തീരുമാനിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴുകന്മാർ വരുന്നു, അവർ മലയാളികൾ തന്നെ

യു.കെയിൽ നിന്നും ഉള്ള മലയാളികളുടെ ഉടായിപ്പ് റിക്രൂട്ട്മെന്റ് കമ്പിനികൾ മെല്ലെ ആളെ പിടിക്കാൻ കേരളത്തിലേക്ക് വരികയാണ്‌. അവർക്ക് ആവശ്യം നുണകൾ പറഞ്ഞ് എങ്ങിനെയും 4000-6000പൗണ്ട് ഫീസ് വാങ്ങി നേഴ്സുമാരേ കൊണ്ടുപോകലാണ്‌. ഇതിനായി അവർ വല വിരിച്ചു കഴിഞ്ഞു.

ഇതാണ്‌ അപകടം

ഐ.എൽ.ടി.എസ് ഒഴിവാക്കി എന്നോർത്ത് ആരും യു.കെയിൽ നേഴ്സായി ജോലി ചെയ്യാനാകില്ല. 40000 മുതൽ 6000 പൗണ്ട് വരെ റിക്രൂട്ടിങ്ങ് കാർക്ക് നല്കി യു.കെയിൽ എത്തിയാൽ തേരാ പാര നടക്കേണ്ടിവരും.നേഴ്സ് പണി കിട്ടത്തില്ല. ഇതിനു പിന്നിലേ ചതി റിക്രൂട്ട്മെന്റ് നടത്തുന്നവർ ഒളിപ്പിച്ചുവയ്ക്കുന്നു.കഴിഞ്ഞ 2വർഷത്തിനുള്ളിൽ നേഴ്സ്ങ്ങ് പാസായവർക്ക് മാത്രമാണ്‌ യു.കെയിലേക്ക് ഇപ്പോൾ അവസരം. ഇവർ സി.ബി.ടി എന്ന ടെസ്റ്റ് എഴുതണം.ഇതിന്‌ 130 പൗണ്ടാണ്‌. ഇത് ഏത് രാജ്യത്തിരുന്നും ഓൺലൈനിൽ ചെയാം. ഒരു ഏജൻസിയും ആവശ്യമില്ല.ഈ തിയറി ടെസ്റ്റ് കഴിഞ്ഞാൽ നേരിട്ട് ബന്ധപ്പെട്ട വെബ്സൈറ്റിൽ രേഖകൾ അപ് ലോഡ് ചെയ്യാം. ഇതിനും പണം പിടുങ്ങാൻ ഇരിക്കുന്ന ഏജൻസി ആവശ്യമില്ല. ഇന്റർനെറ്റും, ഒരു സ്കാനറും മതി.തുടർന്ന് ഡിസിഷൻ ലെറ്റർ തരും. പിന്നെ പ്രാക്ടിക്കൽ ആണ്‌.

ഇതിനായി യു.കെയിൽ നേരിട്ട് പോകണം. ഈ ടെസെറ്റിന്‌ 1000 പൗണ്ടിനടുത്ത് ചിലവാകും. ഈ ടെസ്റ്റിനായി ഏതൊരു നേഴ്സിനും ഡിസിഷൻ ലെറ്റർ കിട്ടിയാൽ നേരിട്ട് പോകാവുന്നതേയുള്ളു. ആരുടേം സഹായം വേണ്ട.ഈ ടെസ്റ്റിനായി യു.കെയിൽ കൊണ്ടുപോകാനാണ്‌ ഇപ്പോൾ ഒരു ഓൺലൈൻ മാധ്യമ മുതലാളിയും, യു.കെയിലേ വോസ്ടെക് എന്ന മലയാളിയുടെ റിക്രൂട്ടിങ്ങ് കമ്പിനിയും ചേർന്ന് തട്ടിപ്പിനായി ഇറങ്ങിരിരിക്കുന്നത്. ആദ്യ ടെസ്റ്റും, ഡിസിഷൻ ലെറ്ററും കിട്ടിയാൽ ആർക്കും യു.കെയിൽ പ്രാക്ടിക്കൽ ടെസ്റ്റിനായി പോകാം. ആരുടേം സഹായം വേണ്ട. ഒരു പ്രായോഗിക പരിജ്ഞാന ടെസ്റ്റാണിത്. ഇതിൽ ഉദ്യോഗാർഥിയുടെ ഇംഗ്ളീഷ് പരിജ്ഞാനം കൃത്യമായി കണക്കാക്കും. ടെസ്റ്റും മറ്റും ഇംഗ്ളീഷിൽ ആയിരിക്കും. കടുത്ത രീതിയിൽ നേഴ്സിങ്ങ് ജോലിയുടെ പ്രാക്ടിക്കൽ ഉണ്ടാകും.ഇതും കഴിഞ്ഞാൽ പിൻ നമ്പർ കിട്ടും. നേഴ്സായി ജോലി ചെയ്യൂം. ടെസ്റ്റ് തോറ്റാൽ നാട്ടിലേക്ക് തിരികെ പോരുകയും വേണം. തോറ്റവർക്ക് പോകുന്നത് വിമാന കൂലിയും, താമസ ചിലവും, ഫീസും.nurse uk

കാട്ടുകള്ളന്മാരായ കള്ള ഏജന്റുമാർക്ക് 10ലക്ഷം രൂപവരെ കൊടുത്ത് ഒടുവിൽ തോറ്റ് മടങ്ങുന്നത് ഒഴിവാക്കാം. അവർ പല നുണകളും പറയും. യു.കെയിൽ നേഴ്സാകാൻ പറ്റിയില്ലേൽ ഡോക്ടർ ആക്കാം എന്നുവരെ തട്ടിവിടും. നമ്മൾ തെറി പറഞ്ഞ് അവന്മാരേ ഓടിക്കണം. ഇതുപോലെ പറ്റിച്ച ഉതുപ്പ് ഇപ്പോൾ ജയിലിലും, പോയ കുവൈറ്റിലേ പല നേഴ്സുമാർ അവിടെ ജയിലിലുമാണ്‌ എന്ന് നല്ല ഓർമ്മ വേണം. കുവൈറ്റ് നേഴ്സിന്‌ പോയത് 20-25 ലക്ഷമാണ്‌. 500ഓളം പേർ ഇപ്പോഴും കുവൈറ്റിൽ വലയുകയാണെന്ന സത്യം പെൺകുട്ടികളും മാതാപിതാകളും മനസിലാക്കണം. ശരീരം വരെ വില്ക്കേണ്ടിവന്നവരുടെ കഥകൾ വരെ പുറത്തുവന്നു.

ചതി/ കെണി ഒരുങ്ങുന്നത്

കഴിഞ്ഞ ദിവസം ഒരു മലയാള ഓൺലൈൻ പത്രക്കാരനേ യു.കെ കോടതി പഞ്ഞിക്കിട്ടിരുന്നു.ഒരു മലയാളിയുടെ കമ്പിനിക്കെതിരേ ബ്ളാക്ക്മെയിൽ നടത്തുകയും പിന്നീട് പണം കൊടുക്കാത്തപ്പോൾ വ്യാജ വാർത്ത എഴുതുകയും ചെയ്ത ഈ പത്രക്കാരന്‌ 35 ലക്ഷം രൂപ പിഴ തീരുമാനിക്കുകയുമായിരുന്നു.തുടർന്ന് അവിടെ രാത്രി മദ്യപാന പാർട്ടിയിൽ ഉണ്ടായ ചർച്ചകൾ ഇങ്ങിനെ…35 ലക്ഷമല്ല 35 കോടിയാണേലും അടക്കും. യു.കെ കോടതി 35 ലക്ഷം പിഴയടപ്പിച്ചാൽ 35 കോടി യു.കെയിൽ നിന്നു തന്നെ ഉണ്ടാക്കാൻ ഉള്ള വിദ്യ അറിയാമെന്നായിരുന്നു. കേരളത്തിൽ വ്യാപകമായി യു.കെയിലേക്ക് നേഴ്സുമാരേ റിക്രൂട്ട് ചെയ്യാൻ പരസ്യം നല്കുക. അവരേ നമ്മൾ മുഖാന്തിരം യു.കെയിൽ എത്തിക്കുക, 4000 മുതൽ 5000 വും 10000വും പൗണ്ട് തരം പോലെ റിക്രൂട്ട്മെന്റെ ഫീസായി വാങ്ങിക്കുക. 3 കോടി പൗണ്ട് എങ്കിലും ഇങ്ങിനെ 2വർഷത്തിനുള്ളിൽ സമാഹരിക്കാനാകും എന്നായിരുന്നു കൂടിയാലോചന.

ഇതിനായി ഒരു മലയാളി നടത്തുന്ന റിക്രൂട്ടിങ്ങ് സ്ഥാപനവും ഓൺലൈൻ പത്രവും കൈകോർക്കുക. ജാസ്മിൻ ഷായുടെ നേതൃത്വത്തിൽ ഉള്ള നേഴ്സുമാരുടെ സംഘടനയായി അടുത്ത ബന്ധമാണെന്നും അവർ സഹായിക്കുമെന്നും നേഴ്സുമാരേ എത്തിച്ചു തരുവാൻ യു.എൻ.എ യേ ചാക്കിട്ട് പിടിക്കാമെന്നും പ്ളാനും ചെയ്തു. എന്തായാലും കേരളത്തിലേ നേഴ്സുമാരുടെ കുടുംബം കുളം തോണ്ടുന്ന പരിപാടി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. UK മോഹവും..എനിക്കാദ്യം പോകണം എന്ന വാശിയും മൂലം പലരും 5ഉം, 10ഉം ലക്ഷം വരെ ഇവർക്ക് അടിയറവ് വയ്ക്കും. ഇംഗ്ലീഷ് കൂട്ടി വായിക്കാൻ അറിയാവുന്ന എല്ലാ നേഴ്സുമാരേയും പറ്റിക്കും. IELTS വേണ്ടാ..10 ലക്ഷം തന്നാൽ യു.കെയിൽ കൊണ്ടുപോകാം എന്നു പറഞ്ഞ് ചതിക്കും. വസ്തുതകൾ മനസിലാക്കുക. ചതിയിൽ പെടാതെ സൂക്ഷിക്കുക. വെറുതേ പോയാൽ ബ്രിട്ടനിൽ പോയി നേഴ്സാകാൻ ആകില്ല. ചതിയാണ്‌. വൻ ചതി. നാട്ടിലേ നിങ്ങളുടെ ജോലിയും പോകും, കുടുംബം തകരും, ലോണുകൾ മൂലം നശിക്കും. ചതിയന്മാർ തടിച്ച് വളർന്ന് അവർ ഒടുവിൽ മുങ്ങും.എന്‍എംസി നിഷ്കര്‍ഷിക്കുന്ന യോഗ്യതകള്‍ ഉള്ളവര്‍ക്ക് ഇത്തരം തട്ടിപ്പുകാരുടെ ഒന്നും ഇടനില കൂടാതെ യുകെയില്‍ എത്തിച്ചേരാന്‍ അവസരം ഉള്ളപ്പോള്‍ ഇവര്‍ പ്രതീക്ഷിക്കുന്നത് മതിയായ യോഗ്യത ഇല്ലാത്തവരില്‍ നിന്നുള്ള പണം തട്ടുക എന്ന് തന്നെയാണ്.nurse

വോസ്റ്റെക്ക് എന്ന ഏജന്‍സിയുടെ പ്രധാന നടത്തിപ്പുകാരനായ ജോയസ് ജോണ്‍ എന്ന മലയാളിക്ക് യുകെയില്‍ നഴ്സിംഗ് റിക്രൂട്ടിംഗ് നടത്താനുള്ള ലൈസ്സന്‍സ് നഷ്ടപ്പെട്ട വ്യക്തിയാണ് എന്ന് യു.കെയിൽ നിന്നും അവിടുത്തേ പ്രമുഖ ഓൺലൈൻ മലയാളം യു.കെ റിപോർട്ട് ചെയ്യുന്നു.ഈ പേരിൽ റിക്രൂട്ട്മെന്റ് സ്ഥാപനം നിങ്ങളേ സമീപിച്ചാൽ സൂക്ഷിക്കുക. റിക്രൂട്ടിംഗ് നടത്താനുള്ള ലൈസ്സന്‍സ് നഷ്ടപ്പെട്ട വ്യക്തിയാണ് എന്ന ഞെട്ടിക്കുന്ന തെളിവുകളുമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. വിസ ചട്ടങ്ങള്‍ കറക്കശമാക്കുന്നതിന്റെ ഭാഗമായി യുകെ ബി എ നടത്തിയ റെയ്ഡില്‍ ജോയസ്സും കുട്ടാളിയും നടത്തിയ നഴ്സിംഗ് ഹോം സുരക്ഷ മാനദണ്ടങ്ങള്‍ പാലിക്കാതെയാണ് നടത്തുന്നത് എന്നും , അവിടെ ജോലി ചെയ്യുന്നവര്‍ക്ക് കള്ള വിസ നല്‍കിയാണ്‌ ജോലി ചെയ്യിപ്പിക്കുന്നത് എന്നും കണ്ടുപിടിക്കുകയായിരുന്നു . കഴിഞ്ഞ കാലങ്ങളില്‍ ജോയസ്സും സംഘവും നടത്തിയിരുന്ന തട്ടിപ്പുകള്‍ കണ്ടുപിടിച്ച യുകെ ബോര്‍ഡര്‍ ഏജന്‍സി ജോയസ് ജോണിന് യുകെയിലേയ്ക്ക് നഴ്സിംഗ് റിക്രൂട്ടിംഗ് നടത്തുവാനോ, ഉപദേശം കൊടുക്കുവാനോ ഉള്ള ലൈസന്‍സ്സുകള്‍ ഇമിഗ്രേഷന്‍ സര്‍വീസ് കമ്മീഷ്ണര്‍ ഓഫീസും യുകെ ബി എയും വെവ്വേറെ റദ്ദാക്കിയിരുന്നു. യുകെയിലുള്ള അനേകം നഴ്സിംഗ് ഹോമുകളിലേയ്ക്ക് മലയാളി നഴ്സുമാരില്‍ നിന്ന് വിസ നല്‍കാം എന്ന് പറഞ്ഞ് ആയിരക്കണക്കിന് പൌണ്ട് വാങ്ങിയിട്ട് കെയര്‍ ടീം മാനേജര്‍ തസ്തികയില്‍ കള്ള രേഖകള്‍ സമര്‍പ്പിച്ച് പല നഴ്സിംഗ് ഹോമുകള്‍ക്കായി കള്ളവിസ ഉണ്ടാക്കിയിരുന്നു.ആ വിസ വച്ച് പകരം നഴ്സ് തസ്തികയില്‍ ജോലി ചെയ്യിപ്പിച്ചത് റെയ്ഡ് നടത്തി പിടിക്കുകയും ചെയ്ത യുകെ ബോര്‍ഡര്‍ ഏജന്‍സി ഉടന്‍ തന്നെ ഇവര്‍ക്കെതിരെ കേസ് എടുക്കുകയും, ഇവരുടെ ലൈസ്സന്‍സ്‌ റദ്ദാക്കികൊണ്ട് അനേകം നഴ്സിംഗ് ഹോമുകള്‍ അടപ്പിക്കുകയും ചെയ്തിരുന്നു. അനേകം നഴ്സുമാരാണ് ജോലി നഷ്ടപ്പെട്ട് അന്ന് പോലീസ് പിടിയിലായത്. ഈ തട്ടിപ്പിന്റെ വാര്‍ത്ത ഇവിടുത്തെ ഇംഗ്ലീഷ് പത്രങ്ങളും പ്രസിദ്ധീകരിച്ചിരുന്നു .

യുകെയിലുള്ള വോസ്റ്റെക്ക് എന്ന ഏജന്‍സി പറയുന്നത് കേട്ട് അവര്‍ വഴി കേരളത്തില്‍ നിന്ന് നഴ്സുമാര്‍ ആരും യുകെയിലേയ്ക്ക് കയറി വന്ന് വഞ്ചിതരാകരുതെന്ന് പറഞ്ഞ് പല യുകെ മലയാളികളും ഇതിനോടകം സോഷ്യല്‍ മീഡിയയിലടക്കം പ്രതികരണവുമായി വന്നു കഴിഞ്ഞു.

ഇന്ന് നിലവിലുള്ള എന്‍ എം സി നിയമങ്ങള്‍ വഴി എങ്ങിനെയെങ്കിലും യുകെയില്‍ എത്തിയാലും എളുപ്പത്തില്‍ നേടിയെടുക്കാന്‍ കഴിയുന്ന ഒന്നല്ല യുകെ നഴ്സ്‌ എന്ന ജോലിയും, യുകെ ജീവിതം എന്ന സ്വപ്നവും. മറിച്ച് ഐ ഇ എല്‍ റ്റി എസ് ഇല്ലാത്തവര്‍ക്ക് ചെറിയ സഹായം ചെയ്ത് തരാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് നാട്ടിലെ ജോലിയും കളഞ്ഞ് ഇവിടെ എത്തുന്ന പാവങ്ങളുടെ പണവും , ജീവിതവും നഷ്ടപ്പെടുക മാത്രമേ ഉണ്ടാകൂ എന്നതാണ് യാഥാര്‍ഥ്യം. യു.കെ നേഴ്സ് തട്ടിപ്പ് കൂടുതൽ വിവരങ്ങൾ തുടരും: തട്ടിപ്പിനിരയാകാതെ സൂക്ഷിക്കുക, ഇത് ഉപകാരപ്രദമെങ്കിൽ കൂട്ടുകാർക്ക് ഷേർ ചെയ്ത് അവരേയും അറിയിക്കാൻ മറക്കരുത്

Top