ഡബ്ലിന്‍: ഡബ്ലിനില്‍ ജനസംഖ്യ കുതിക്കുന്നതായി റിപ്പോര്‍ട്ട്. പുതിയ സിഎസ്ഒ കണക്കുകള്‍ പ്രകാരം മുന്‍ കരുതിയതിലും രണ്ടര മടങ്ങ് വേഗത്തിലാണ് ഡബ്ലിനിലെ ജനസംഖ്യ വളര്‍ച്ച. 2014ലിനെ അപേക്ഷിച്ച് 32000 പേര്‍ നഗരത്തില്‍ അധികമായി നിലവില്‍ ഉണ്ട്. ഒരു ശതമാനത്തില്‍ താഴെ മാത്രം വളര്‍ച്ചയായിരുന്നു ഡബ്ലിനില്‍ സമീപകാലം വരെ വളര്‍ച്ചാനിരക്ക്. ഡബ്ലിന്റെ ജനസംഖ്യയുടെ ഈ വശം കൂടി ഭവന രാഹിത്യത്തിന്റെ കാര്യത്തില്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ പരിഗണിക്കപ്പെട്ടില്ലെന്നത് കൂടി ചൂണ്ടികാണിക്കുന്നുണ്ട്. ഇക്കാര്യം ഇത് വരെ ചര്‍ച്ച ചെയ്യുകയും ഉണ്ടായിട്ടില്ല. സവില്‍സ് അയര്‍ലന്‍ഡില്‍ നിന്നുള്ള റിസര്‍ച്ച് ഡയറക്ടര്‍ ഡോ. ജോണ്‍ മക്കാര്‍ത്തി ജനസംഖ്യയുടെ കാര്യത്തില്‍ ശ്രദ്ധവെയ്ക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്.
ഒരോ വര്‍ഷവും 3200 കൂടുതല്‍ ജനങ്ങള്‍ വരികയാണെങ്കില്‍ നഗരത്തിലെ അവശ്യ സര്‍വീസുകള്‍ക്ക് കൂടുതല്‍ ആവശ്യക്കാരുണ്ടാകും. ഗതാഗതം, സ്‌കൂള്‍, ആരോഗ്യം തുടങ്ങിയവയ്ക്ക് അടിയന്തര പ്രാധാന്യം നല്‍കേണ്ട സ്ഥിതിവിശേഷമാണ് ഉണ്ടാകുന്നത്. നിലവിലുള്ള മേഖലയിലെ ഭവന പ്രതിസന്ധി രൂക്ഷമാകാനാവും ജനസംഖ്യാ വര്‍ധനവ് കാരണമാകുക. ഈ നിലയിലാണ് വര്‍ധനവെങ്കില്‍ ആറായിരം മുതല്‍ 13000 വരെ കെട്ടിടങ്ങള്‍ ഒരു വര്‍ഷം നിര്‍മ്മിക്കേണ്ടതിലേക്ക് ആവശ്യം ഉയരും. 2800 കെട്ടിടങ്ങളാണ് ഈ വര്‍ഷം നിര്‍മ്മിക്കുമെന്ന് കണക്കാകുന്നത് തന്നെ. അടുത്ത വര്‍ഷവും ഏകദേശം ഇത്രതന്നെ ആയിരിക്കും നിര്‍മ്മിക്കപ്പെടുക എന്നത് പരിഗണിക്കുമ്പോഴാണ് പ്രശ്‌നത്തിന്റെ ഗൗരവം മനസിലാകുക.
നിലവില്‍ തന്നെ ഭവന വിപണി വളരെയേറെ കടുത്തതാണ്. വിലയാണെങ്കില്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യമാകുന്ന നിലയിലേക്ക് മാറിയിരിക്കുന്നു. ആകെയുള്ള പ്രതീക്ഷ ഭവന വിപണയില്‍ വിലവര്‍ധന മന്ദീഭവിക്കുന്നതാണ്. അടുത്ത ഗ്രീഷ്മകാലത്തോടെ വര്‍ധന സ്ഥിരത കൈവരിച്ചേക്കാം. എന്നാല്‍ ഈ നിലയില്‍ ജനംസഖ്യ കൂടുകയാണെങ്കില്‍ ആവശ്യവും ഭവന വിതരണവും തമ്മിലുള്ള അന്തരം ഡബ്ലിനില്‍ വില കൂടി തന്നെ നില്‍ക്കുന്നതിനാകും കാരണമാകുക. വാടക ചെലവിന്റെ കാര്യത്തിലും സമാന സ്ഥിതിവേശം തന്നെ ആയിരിക്കും സംജാതമാകുക.
റീട്ടെയ് ല്‍മേ മേഖലയിലും ജനസംഖ്യയുടെ പ്രഭാവം അനുഭവപ്പെടും. ഒരു ശതമാനം ജനസംഖ്യ കൂടിപ്പോള്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് 1.25 ശതമാനമാണ് റീട്ടെയ്ല്‍ റെന്റ് ഇന്‍ഡക് ഉയര്‍ന്നത്.