ഡബ്ലിൻ സീറോ മലബാർ സഭ നടത്തിയ വേദപാഠ സ്കോളർഷിപ്‌ പരീക്ഷയുടെ ഫലങ്ങൾ പ്രസിദ്ധീകരിച്ചു

കിസ്സാൻ തോമസ്

ഡബ്ളിന്‍: സീറോ മലബാര്‍ സഭയുടെ അയര്‍ലണ്ടിലെ ചാപ്ലൈന്‍സിയുടെ പത്താം വര്‍ഷത്തില്‍ ആദ്യമായി സഭയുടെ വിശ്വാസ പരിശീലന വിഭാഗം ഡബ്ലിന്‍ രൂപതാ തലത്തില്‍ നടത്തിയ വേദപാഠ പരീക്ഷയില്‍ വിവിധ ക്ലാസ്സുകളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി സ്കോളര്ഷിപ്പിനും സമ്മാനത്തിനും അര്‍ഹരായവരെ സെപ്റ്റംബര്‍ 18 ന് ബ്യൂമൗണ്ട് ആര്‍ട്ടെയിന്‍ ഹാളില്‍ നടക്കുന്ന ബൈബിള്‍ കലോത്സവ വേദിയില്‍ വച്ച് ആദരിക്കുന്നു. പരീക്ഷയില്‍ പങ്കെടുത്ത എല്ലാകുട്ടികള്‍ക്കും നന്ദി പറയുകയും സമ്മാനാര്‍ഹരായവര്‍ക്ക് അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുകയും ചെയ്യുന്നു. സമ്മാനാര്‍ഹരായവര്‍ സെപ്റ്റംബര്‍ 18 ഞായറാഴ്ച ഉച്ചക്ക് 2.30 ന് മുന്‍പായി ബൈബിള്‍ കലോത്സവ വേദിയില്‍ സന്നിഹിതരാകേണ്ടതാണെന്ന് ചാപ്ളൈയിന്‍സ് ഫാ.ആന്‍റണി ചീരംവേലില്‍ ,ഫാ.ജോസ് ഭരണികുളങ്ങര എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top