സ്വന്തം ലേഖകൻ
ഡബ്ലിൻ: 2017 ന്റെ രണ്ടാം പകുതിയിൽ ഇ ബേയുടെ ഡൺഡാൾക്ക് ഓഫിസ് അടച്ചുപൂട്ടുമെന്നു ജീവനക്കാർക്കു കമ്പനിയുടെ നോട്ടീസ്. ഇ-ബേയുടെ ഡൺഡാൾക്ക് സംവിധാനം അടച്ചു പൂട്ടുമെന്ന മുന്നറിയിപ്പ് നോട്ടീസാണ് കമ്പനി അധികൃതർ ജീവനക്കാർക്കു നൽകിയിരിക്കുന്നത്.
നിലവിലെ നോട്ടിസിന്റെ അടിസ്ഥാനത്തിൽ ഇവിടെ ജോലി ചെയ്യുന്ന 150 ജീവനക്കാർക്കു തങ്ങളുടെ തൊഴിൽ നഷ്ടമാകുമെന്ന മുന്നറിയിപ്പാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ചു കഴിഞ്ഞ ദിവസം ജോബ് ആൻഡ് എൻടർപ്രൈസ് ആൻഡ് ഇന്നവേഷൻ വിഭാഗം മന്ത്രി മേരി മിട്ടേൽ ഓ കോണർ കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ചു പ്രസ്താവന നടത്തിയിരുന്നു.
ഇത്തരത്തിൽ കമ്പനി അടച്ചു പൂട്ടുന്നതിനുള്ള തീരുമാനം യഥാർത്ഥത്തിൽ നിരാശാജനകമായിരുന്നെന്നാണ് ഇപ്പോൾ മന്ത്രി പറഞ്ഞിരിക്കുന്നത്. എന്തുകൊണ്ടാണ് കമ്പനി ഇത്തരം കടുത്ത തീരുമാനങ്ങളിലേയ്ക്കു പോയതെന്നു സംബന്ധിച്ചു വ്യക്തതയില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
കമ്പനിയുടെ സെന്റർ അടച്ചുപൂട്ടുന്നതു സംബന്ധിച്ചു ജീവനക്കാരുമായുള്ള ചർച്ചകൾ അന്തിമഘട്ടത്തിലേയ്ക്കു എത്തിയതായും അധികൃതർ വ്യക്തമാക്കുന്നു. ഇ-ബേയെ രണ്ടാം വിഭജിക്കുന്ന പേപാൾ ബിസിനസിന്റെ ഭാഗമായാണ് ഇപ്പോൾ അധികൃതർ അയർലൻഡിലെ കമ്പനി പൂട്ടാൻ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.