ഡബ്ലിൻ: വേൾഡ് മലയാളീ കൌൺസിൽ അയർലണ്ട് പ്രൊവിൻസ് പ്രസിഡന്റ് ശ്രീ.എൽദോ പി. തോമസിന് ഡബ്ല്യു.എം.സിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നല്കി. ഓസ്ട്രേലിയയിലേയ്ക്ക് കുടിയേറുന്ന എൽദോയ്ക്കും കുടുംബത്തിനും സാൻട്രിയിലൊരുക്കിയ ചടങ്ങിൽ ജോൺ ചാക്കോ , ബാബു ജോസഫ് , സിൽവിയ അനിത്ത് എന്നിവർ ഉപഹാരങ്ങൾ സമ്മാനിച്ചു. തുടർന്ന് സൈലോ സാം,തോമസ് വർഗീസ് , അനിത്ത് എം. ചാക്കോ, കിംഗ് കുമാർ വിജയരാജൻ , സെറിൻ ഫിലിപ്പ് , സാം ചെറിയാൻ , ഷിജുമോൻ ചാക്കോ, സാബു കല്ലുങ്ങൽ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.
ഡബ്ല്യു.എം.സി യുടെ കഴിഞ്ഞകാല പ്രവർത്തനങ്ങളിൽ എൽദോ ചെയ്ത സേവനങ്ങൾ പ്രസംഗകർ ഓർമ്മിപ്പിക്കുകയും അദ്ദേഹത്തിനും കുടുംബത്തിനും എല്ലാ ഭാവുകങ്ങളും നേരുകയും ചെയ്തു.
എൽദോയുടെയും കുടുംബത്തിന്റെയും നന്ദി പ്രകാശനത്തോടെ ചടങ്ങുകൾ സമാപിച്ചു.