അത്യാഹിത വിഭാഗങ്ങളിൽ രോഗികൾ കാത്തിരിക്കേണ്ടി വരുന്നത് 24 മണിക്കൂർ വരെ; ദുരിതത്തിലായി ആശുപത്രികൾ

സ്വന്തം ലേഖകൻ

ഡബ്ലിൻ:അയർലണ്ടിലെ ഹോസ്പിറ്റലുകളിൽ അത്യാഹിത വിഭാഗത്തിൽ രോഗികൾ കാത്തിരിക്കുന്നത് 24 മണിക്കൂർ വരെയെന്ന് റിപ്പോർട്ട്. ഇത്തരത്തിൽ കാത്തിരിക്കുന്ന രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെക്കാൾ 10% വർദ്ധനയും ഉണ്ടായിട്ടുണ്ട്. നിലവിൽ 8,627 ഇത്തരത്തിൽ കാത്തിരിക്കുന്നത്. കഴിഞ്ഞ വർഷം ഇത് 7,625 ആയിരുന്നു. കാത്തിരിക്കുന്ന രോഗികളിൽ 2,719 പേർ 75 വയസ്സിനു മുകളിലുള്ളവരാണ്.
ഈ വർഷം അത്യാഹിത വിഭാഗത്തിലേയ്ക്ക് റഫർ ചെയ്യപ്പെട്ട രോഗികളുടെ എണ്ണം 219,073 ആണ്. കഴിഞ്ഞ വർഷത്തെക്കാൾ 8% വർദ്ധനവാണ് ഈ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. ഫെബ്രുവരിയിൽ 80% രോഗികളും ചികിത്സയ്ക്കായി ഒമ്പതു മണിക്കൂറോളമാണ് കാത്തിരുന്നത്. ഇതിൽ 66% പേർ 6 മണിക്കൂറിനുള്ളിൽ അഡ്മിറ്റ് ചെയ്യപ്പെടുകയോ ഡിസ്ചാർജ്ജ് ചെയ്യപ്പെടുകയോ ചെയ്യുകയും ചെയ്തു. നോറോവൈറസ്, വിന്റർ വൊമിറ്റിങ് എന്നിവ കാരണം ഹോസ്പിറ്റലുകളിൽ ഈയിടെ തിരക്ക് വർദ്ധിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top