
അഡ്വ.സിബി സെബാസ്റ്റ്യൻ
ഡബ്ലിൻ: രാജ്യത്ത് സർക്കാരിനു വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ പ്രധാനമന്ത്രി എൻഡാ കെനിയെ പുറത്താക്കാനുള്ള രഹസ്യ തന്ത്രങ്ങളുമായി ഫൈൻ ഗായേൽ അംഗങ്ങൾ അണിയറയിൽ രഹസ്യ നീക്കം നടത്തുന്നതായി റിപ്പോർട്ടുകൾ. റാപ്പിഡ് ലീഡർഷിപ്പ് കണ്ടസ്റ്റുമായി ബന്ധപ്പെട്ട് നേതൃമാറ്റത്തിനാണ് ഇപ്പോൾ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
സർക്കാർ രൂപീകരണ സമയത്തു തന്നെ ഇതു സംബന്ധിച്ചു മന്ത്രിമാരും പാർട്ടി നേതാക്കളും ചർച്ച നടത്തിയിരുന്നു. അടുത്ത തിരഞ്ഞെടുപ്പിൽ ഫൈൻ ഗായേലിനെ നയിക്കാൻ എൻഡാ കെനിയെ നിയോഗിക്കില്ലെന്നാണ് പാർട്ടി നേതാക്കൾ രഹസ്യമായി തീരുമാനിച്ചിരുന്നത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ എൻഡാ കെനിക്കെതിരെ ചർച്ചകൾ സജീവമാക്കി നേതൃത്വം രംഗത്ത് എത്തിയിരിക്കുന്നത്.
എന്നാൽ, എൻഡാ കെനിയെ പുറത്താക്കാൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെങ്കിലും ഇതു സംബന്ദിച്ചു അന്തിമ തീരുമാനത്തിൽ എത്തിച്ചേർന്നിട്ടില്ലെന്ന സൂചനകളാണ് പാർട്ടി വൃത്തങ്ങൾ ഇപ്പോൾ നൽകുന്നത്. എന്നാൽ, ഫിന്നാ ഫെയിൽ ഏതു നിമിഷവും എൻഡാ കെനിയെ പുറത്താക്കാനും സർക്കാരിനെ താഴെയിടാനും തയ്യാറാകുമെന്ന സൂചനകളെ തുടർന്നാണ് ഇപ്പോൾ എൻഡാ കെനിയെ മാറ്റാൻ ഫൈൻ ഗായേൽ തന്നെ തയ്യാറെടുക്കുന്നതെന്നാണ് സൂചന ലഭിക്കുന്നത്.