സ്വന്തം ലേഖകൻ
ഡബ്ലിൻ: പ്രധാനമന്ത്രി സ്ഥാനത്തു നിന്നു പുറത്താക്കാനുള്ള നീക്കം പാർട്ടിക്കുള്ളിൽ നിന്നു നടക്കുന്നതിനിടെ പാർലമെന്റിൽ വിശ്വാസ പ്രമേയം അവതരിപ്പിക്കാൻ പ്രധാനമന്ത്രി എൻഡാ കെനി ഒരുങ്ങുന്നു. നിലവിലെ സാഹചര്യത്തിൽ പാർട്ടിക്കുള്ളിലെ എതിർപ്പിനെ ഇതേ രീതിയിൽ തന്നെ നേരിടാനാണ് എൻഡാ കെനി തയ്യാറെടുക്കുന്നത്.
എൻഡാ കെനി പാർട്ടിയിലെയും പാർലമെന്റിലെയും നേതൃസ്ഥാനം ഒഴിയണമെന്നു കഴിഞ്ഞ ദിവസം പാർട്ടിക്കുള്ളിൽ നിന്നും ആവശ്യം ഉയർന്നിരിക്കുന്നത്. പാർട്ടിയിലെ എതിർവിഭാഗത്തിനു പാർലമെന്റിൽ ഭൂരിപക്ഷമില്ലെന്നാണ് എൻഡാ കെനിയും സംഘവും പ്രതീക്ഷിക്കുന്നത്. സ്വതന്ത്ര ടിഡിമാരുടെ പിൻതുണയോടെ എൻഡാ കെനിയെ പുറത്താക്കാനാണ് സർക്കാർ ഇപ്പോൾ ആലോചിക്കുന്നത്. ഈ സാഹചര്യത്തിൽ സ്വതന്ത്ര ടിഡിമാരുടെ പിൻതുണ ഉറപ്പാക്കാൻ എൻഡാ കെനിയും സംഘവും ഇപ്പോൾ തയ്യാറെടുക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ വിശ്വാസം നേടാനാവുമെന്നാണ് ഇപ്പോൾ എൻഡാ കെനിയും സംഘവും പ്രതീക്ഷിക്കുന്നത്.