ഡബ്ലിന്‍: ഇംഗ്ലീഷ് ലാംഗ്വേജ് സ്‌കൂളുകളുടെ നിലവാരമുയര്‍ത്തുന്നതിന് നിയമവ്യവസ്ഥകള്‍ നടപ്പാക്കാനുള്ള തീരുമാനം അനിശ്ചിതമായി നീളുന്നു. ഒക്ടോബര്‍ ഒന്നിനായിരുന്നു പുതിയ നിയമങ്ങള്‍ പ്രഖ്യാപിക്കുമെന്നറിയിച്ചിരുന്നത്. എന്നാല്‍ അന്ന് നടന്നില്ലെന്ന് മാത്രമല്ല, പുതിയ തീയതി പ്രഖ്യാപിക്കുകയും ചെയ്തിട്ടില്ല.
അയര്‍ലന്‍ഡില്‍ നിലവാരം കുറഞ്ഞ സ്‌കൂളുകള്‍ നല്‍കുന്ന ഇംഗ്ലീഷ് ലാംഗേവ്ജ് കോഴ്‌സുകളില്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ വഞ്ചിക്കപ്പെടാതിരിക്കാനാണ് ഇംഗ്ലീഷ് സ്‌കൂളുകള്‍ക്കായി പുതിയ നിയമവ്യവസ്ഥകള്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം നിലവാരമില്ലാത്ത ഒരു ഡസനിലധികം സ്‌കൂലുകളാണ് അടച്ചുപൂട്ടിയത്. ചില സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ ഇംഗ്ലീഷ് കോഴ്‌സിനായി 1000 യൂറോയിലധികം ഫീസ് നല്‍കിയിരുന്നു. എത്രയും വേഗം അയര്‍ലന്‍ഡിലെ ഇംഗ്ലീഷ് ലാംഗ്വേജ് സ്‌കൂളുകള്‍ക്കായി നിയമനിര്‍മ്മാണം നടത്തണമെന്ന് 54 ഇംഗ്ലീഷ് സ്‌കൂളുകളുടെ അമ്പര്‍ല്ല ഓര്‍ഗനേസേഷനായ മാര്‍ക്കെറ്റിംഗ് ഇംഗ്ലീഷ് ഇന്‍ അയര്‍ലന്‍ഡ് (MEI) ചീഫ് എക്‌സിക്യൂട്ടീവ് ഡേവിഡ് ഒ ഗ്രേഡി പറഞ്ഞു. പുതിയ നിയമം നടപ്പാക്കാന്‍ വൈകുന്നതിനാല്‍ ഈ മേഖലയില്‍ ധാരാളം തട്ടിപ്പുകള്‍ നടക്കുന്നുണ്ട്.
കഴിഞ്ഞവര്‍ഷം 80 രാജ്യങ്ങളില്‍ നിന്നുള്ള 98,000 വിദ്യാര്‍ത്ഥികളാണ് അര്‍ലന്‍ഡില്‍ ഇംഗ്ലീഷ് കോഴ്‌സ് പഠിച്ചത്. ഇതിലൂടെ രാജ്യത്തിന് 330 മില്യണ്‍ യൂറോയുടെ വരുമാനമാണ് ഉണ്ടായതെന്നും MEI പറഞ്ഞു. ഭൂരിഭാഗവും വിദ്യാര്‍ത്ഥികളും ഇയു, ഇഇഎ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്നും സംഘടന വ്യക്തമാക്കി.