സ്വന്തം ലേഖകൻ
ഡബ്ലിൻ: ബ്രെക്‌സിറ്റിനു പിന്നാലെ രാജ്യത്തെ വാണിജ്യ – വിനോദസഞ്ചാര മേഖലയ്ക്കു വൻതിരിച്ചടിയുണ്ടാകുമെന്നു റിപ്പോർട്ട്. പ്രധാനമന്ത്രി എൻഡാകെനി തയ്യാറാക്കി സമർപ്പിച്ച റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുന്നത്. ഇതിനു പിന്നാലെ യൂറോയ്‌ക്കെതിരെ പൗണ്ടിന്റെ മൂല്യം ഇടിഞ്ഞതും രാജ്യത്തെ എല്ലാ മേഖലകളിലും തിരിച്ചടിയ്ക്കു ഇടയാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ സാഹചര്യത്തിൽ രാജ്യത്തെ എല്ലാ മേഖലകളെയും ഇതു ബാധിക്കുമെന്നാണ് പ്രധാനമന്ത്രിയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നത്.
യൂറോയ്‌ക്കെതിരെ പൗണ്ടിന്റെ മൂല്യത്തിൽ കഴിഞ്ഞ മൂന്നു വർഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ മൂല്യമാണ് പൗണ്ടിന് നിലവിൽ ഉള്ളത്.ഇന്നലെ ഒരു പൗണ്ടിന് 85 രൂപയെന്ന നിലയിലേക്കാണ് പൗണ്ട് വില ഇടിഞ്ഞത്.
യൂറോയ്‌ക്കെതിരെ 87.46 പെൻസ് പൗണ്ടിന് ഇടിവ് നേരിട്ടിരിക്കുകയാണ്. ഇതിനു മുമ്പ് 2013 ഓഗസ്റ്റിലാണ് പൗണ്ടിന് ഇത്തരത്തിൽ വിലയിടിഞ്ഞത്. ബ്രെക്‌സിറ്റ് നടപടികൾ പൂർത്തീകരിക്കുന്നത് എങ്ങനെ എന്ന് തെരേസ മെയ് വിശദീകരിച്ച ശേഷമായിരുന്നു പൗണ്ചിന്റെ വിലയിടിവ്. സാമ്പത്തിക അസ്ഥിരതയ്ക്ക് സാധ്യതയുണ്ടെന്ന് ബ്രിട്ടിഷ് ധനകാര്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.അടുത്ത മാർച്ചോടെ ബ്രെക്‌സിറ്റ് സംബന്ധിച്ച നടപടിക്രമങ്ങൾ തീർക്കാൻ ശ്രമമാരംഭിക്കുമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മെയ് അറിയിക്കുകയും ചെയ്തിരുന്നു.പൗണ്ടിന്റെ വിലയിൽ വീണ്ടും ഇടിവിനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ദർ പറയുന്നത്.മലയാളികൾ അടക്കമുള്ള പ്രവാസികൾ പൗണ്ട് വിലയിടിവിനെ ആശങ്കയോടെയാണ് നോക്കികാണുന്നത്.