
അഡ്വ.സിബി സെബാസ്റ്റ്യൻ
ഡബ്ലിൻ: പ്രധാനമന്ത്രി എൻഡാ കെനിയുടെ സാമ്പത്തിക ഉപദേഷ്ടാവിനെ യൂറോപ്യൻ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിൽ നിയമിച്ചതിനെതിരെ പ്രതിഷേധവുമായി എൻഡാകെനി രംഗത്ത്. എൻഡാ കെനിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ആൻഡ്രൂ മക്‌ഡൊണാൾഡിനെ 275,000 യൂറോയുടെ ജോലിയിലാണ് ഇപ്പോൾ യൂറോപ്യൻ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക് നിയമിച്ചിരിക്കുന്നത്.
എന്നാൽ, മക്‌ഡൊണാൾഡിനെ കൃത്യമയാ പൊതുപരിശോധനയോ പൊതു നടപടിക്രമങ്ങളോ പാലിക്കാതെ മക്‌ഡൊണാൾഡിനെ നിയമിച്ചതിനെതിരായാണ് ഇപ്പോൾ എൻഡാകെനിയും മന്ത്രിസഭാംഗങ്ങളും പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. 275,000 യൂറോയുടെ ശമ്പളം നൽകാനുള്ള രീതിയിലുള്ള ജോലിയിൽ ഇദ്ദേഹത്തിനു വേണ്ട പരിചയമുണ്ടോ, യോഗ്യതയുണ്ടോ തുടങ്ങിയ കാര്യങ്ങളൊന്നും പരിശോധിക്കാതെയാണ് ജോലി നൽകിയതെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആരോപണം.
എന്നാൽ, യൂറോപ്യൻ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക് വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കു മക്‌ഡൊണാൾഡിനെ നിയമിക്കും മുൻപ് ക്യാബിനറ്റിന്റെ അനുവാദം തേടിയിരുന്നോ എന്നകാര്യം എൻഡാ കെനി വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് സിന്നാഫിൻ ടിഡി പിയേഴ്‌സ് ഡോഹർത്തി വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ വിഷയം രാഷ്ട്രീയമായി മാറുമെന്നും ഏതാണ്ട് ഉറപ്പാണ്.