
സലാല: സലാലയിലെ ആദ്യ കാല പ്രവാസി കര്‍ഷകന്‍ നാട്ടില്‍ അന്തരിച്ചു. കൊല്ലം ചടയമംഗലം ഇടക്കോട് ജി സുരേന്ദ്രന്‍ (82) ആണ് മരിച്ചത്. 45 വര്‍ഷത്തിലധികം സലാലയില്‍ പ്രവാസിയായിരുന്നു. രണ്ട് വര്‍ഷം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. നിരവധി തോട്ടങ്ങള്‍ ഏറ്റെടുത്ത് നടത്തിയിരുന്നു. ഭാര്യ: നളിനി. മക്കള്‍: സുനില, സുനില്‍ (സലാല), സുരേഷ്. മികച്ച കര്‍ഷകനുള്ള പുരസ്‌കാരം നേടിയിരുന്നു.