അഡ്വ.സിബി സെബാസ്റ്റിയൻ
ഡബ്ലിൻ: ഒരു തരത്തിലും അബോർഷൻ അനുവദിക്കുന്ന നിയമം പാസാക്കാൻ അനുവദിക്കില്ലെന്നു പ്രഖ്യാപിച്ച കത്തോലിക്കാ ബീഷപ്പിനെതിരെ ലേബർ പാർട്ടി നേതാവ് രംഗത്ത്. രാജ്യത്ത് പൗരോഹിത്യ ഭരണ വ്യവസ്ഥയല്ല നിലവിലുള്ളതെന്നും, ബിഷപ്പുമാർക്കും പുരോഹിതർക്കും ഇമാമുമാർക്കും സാധാരണ പൗരൻമാർക്കുള്ള അവകാശങ്ങൾ മാത്രമാണെന്നും ശക്തമായി തിരിച്ചടിച്ചത്് ലേബർ പാർ്ട്ടി നേതാവ് ബ്രൻഡൻ ഹൗളിങാണ്.
രാജ്യത്ത് നടപ്പാക്കുന്ന അബോർഷൻ നിയമം ഒരു വിധത്തിലും നട്പ്പാക്കാൻ അനുവദിക്കില്ലെന്നും, ഏതു വിധേനയും ഇതിനെച്ചെറുക്കുമെന്നും കഴിഞ്ഞ ദിവസം ആർച്ച് ബിഷപ്പ് ഇമ്മോൺ മാർട്ടിൻ അവകാശപ്പെട്ടിരുന്നു. ലിമിറ്റഡ് അബോർഷൻ എന്നതു പോലും ഇനി അംഗീകരിക്കാൻ സാധിക്കില്ലെന്ന നിലപാടാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്കു മുന്നിൽ ഇദ്ദേഹം സ്വീകരിച്ചത്. എന്നാൽ, കഴിഞ്ഞ ദിവസം രാജ്യത്ത് ശക്തമായ പ്രതിഷേധവുമായി എത്തിയ കത്തോലിക്കാ സഭകളല്ല, മറി്ച് തിരഞ്ഞെടുക്കപ്പെട്ട സർക്കാരാണ് നിയമം നിർമിക്കുന്നതെന്നു ഹൗളിങ് പറഞ്ഞു. സഭകളുടെ അടക്കം അഭിപ്രായം സർക്കാർ തേടും. എന്നാൽ, സഭകൾ പറയുന്നത് കേട്ട് ഭൂരിപക്ഷത്തിന്റെ അഭിപ്രായം തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, വിഷയത്തിൽ ആർച്ച് ബിഷപ്പിൽ നിന്നും കാത്തോലിക്കേറ്റ് പള്ളി അധികൃതരിൽ നിന്നും കൂടുതൽ വിശദീകരണങ്ങളും ചർച്ചകളും താൻ പ്രതീക്ഷിക്കുന്നുണ്ടെന്നു അ്‌ദ്ദേഹം വ്യക്തമാക്കി. ഗർഭഛിദ്ര നിയമത്തിൽ ഗുണപരമായ നിർദേശങ്ങളാണ് ഇനി സഭകൾ മുന്നോട്ടു വയ്‌ക്കേണ്ടത്. അല്ലാതെ എന്തു കാര്യത്തെയും കണ്ണടച്ച് എതിർക്കുന്ന സമീപമല്ല ആവശ്യം. അദ്ദേഹം പറഞ്ഞു. അമ്മയുടെ ജീവനു ഭീഷണി ഉള്ളപ്പോഴോ, ബലാത്സംഗമോ, വ്യഭിചാരത്തിനിരയാകുകയോ, ഗർഭാവസ്ഥയിൽ തന്നെ അബോർഷനും വൈകല്യവും ഉണ്ടാകുമെന്നു തിരിച്ചറിയുകയോ ചെയ്യുന്ന സാഹചര്യത്തിൽ മാത്രം ഗർഭഛിദ്രം നടത്തുന്നതിനാണ് ഇപ്പോൾ സർക്കാർ നിയമം പാസാക്കിയിരിക്കുന്നത്. ഈ നിയമത്തിന്റെ അടിസ്ഥാനത്തിലാവും സർക്കാർ തുടർ നടപടികൾ സ്വീകരിക്കുന്നത്. എന്നാൽ, ഇതിനെ കണ്ണടച്ച്് എതിർക്കുന്ന്ത് അംഗീകരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.