കുഞ്ഞിനെ ഉപദ്രവിച്ച പിതാവിനെ സൌദിയില്‍ കസ്റ്റഡിയില്‍ എടുത്തു

ഹയില്‍: പിഞ്ചുകുഞ്ഞിനെ ഉപദ്രവിച്ചതിന് പിതാവിനെ കസ്റ്റഡിയിലെടുത്തു. കുഞ്ഞിന്റെ മാതാവിന്റെ പരാതിപ്രകാരമാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. പ്രവാസിയാണ് സൗദിയില്‍ പോലീസ് കസ്റ്റഡിയിലായിരിക്കുന്നത്.
കുഞ്ഞിനെ ഇയാള്‍ നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും സഹിക്കാന്‍ കഴിയാതായപ്പോഴാണ് പോലീസിനെ അറിയിച്ചതെന്നും കുഞ്ഞിന്റെ മാതാവ് പറഞ്ഞു. എന്തുകൊണ്ടാണ് ഇയാള്‍ കുഞ്ഞിനെ ഉപദ്രവിക്കുന്നതെന്ന് തനിക്കറിയില്ലെന്നും താന്‍ ഇക്കാര്യം ഇതുവരെ ബന്ധുക്കളെ ആരെയും അറിയിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.
ഇയാളുടെ ഉപദ്രവത്തില്‍ കുഞ്ഞിന് നേരത്തെയും പരിക്ക് പറ്റിയിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. കുട്ടി ഇപ്പോള്‍ കിങ് ഖാലിദ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും അവര്‍ പറഞ്ഞു. തന്റെ മാതാപിതാക്കള്‍ നേരത്തെ മരിച്ചതാണെന്നും കുഞ്ഞിനെയും തനിക്ക് നഷ്ടപ്പെടുമെന്ന ഭയത്തിലാണ് താനെന്നും അവര്‍ അറിയിച്ചു.

Top