ഡബ്ലിന്‍: 2016 ലെ പൊതുതെരഞ്ഞെടുപ്പില്‍ ഫിനാഗേല്‍ പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തിയാല്‍ അയര്‍ലന്‍ഡിലെ എല്ലാ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ഒരു ഐപാഡ് ഉറപ്പ്. പാര്‍ട്ടിയുടെ ഇലക്ഷന്‍ മാനിഫെസ്റ്റോയില്‍ ഈ ആവശ്യം ഉള്‍പ്പെടുത്തുമെന്ന് ധനമന്ത്രി മൈക്കിള്‍ നൂനന്‍ വ്യക്തമാക്കി. അയര്‍ലന്‍ഡിനെ സാങ്കേതിക സൗഹൃദരാജ്യമാക്കാന്‍ അഞ്ചുവയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഐപാഡ് ഉപയോഗിക്കാനുള്ള സാഹചര്യം ലഭിക്കണമെന്ന് നൂനന്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ ഐടി അഭിരുചി വര്‍ധിപ്പിക്കുന്നതിന് ഇത് സഹായകമാകും. ബജറ്റ് പ്രഖ്യാപനത്തില്‍ ഐപാഡ് ഉണ്ടാകില്ലെന്നും നൂനന്‍ പറഞ്ഞു.
പ്രധാനമന്ത്രി എന്‍ഡ കെനിയും എല്ലാവര്‍ക്കും ഐപാഡുകള്‍ ഉണ്ടെന്നും വിദ്യാര്‍ത്ഥികള്‍ക്കടക്കം അറിവിന്റെ എല്ലാ മേഖലയും ഇതിലൂടെ ലഭ്യമാണെന്നും ഓരോ ക്ലാസ് റൂമിലും ടാബ് ലെറ്റുകള്‍ എത്തിക്കണമെന്നും പറഞ്ഞിരുന്നു. തെരഞ്ഞെടുനോടനുബന്ധിച്ചുള്ള ഈ പ്രഖ്യാപനങ്ങള്‍ ഇലക്ഷന്‍ മാനിഫെസ്റ്റോയില്‍ ഉള്‍പ്പെടുത്തുമെന്ന് പാര്‍ട്ടി അറിയിച്ചു.